വടകര: അന്യം നിന്നു പോകുന്ന നാട്ടു നന്മകൾ വിദ്യാർത്ഥികളെ പരിചയപ്പെടുത്തുന്നതിനും പുതിയ കാലത്തിന്റെ പ്രതിസന്ധികളെ നേരിടാൻ പ്രാപ്തരാക്കുന്നതിനുമായി ഒഞ്ചിയം ഗ്രാമപഞ്ചായത്ത് 4, 5 ക്ലാസുകളിലെ കുട്ടികൾക്ക് 'നാടിനെ അറിയുന്ന കുട്ടിക്കാലം' ദ്വിദിന ക്യാമ്പ് സംഘടിപ്പിച്ചു.ഒഞ്ചിയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. യു.എം സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. റഹീസ മൊട്ടേമ്മൽ, പ്രമോദ് എം.എൻ, ബിജു മൂഴിക്കൽ, ശ്രീനേഷ് കോമത്ത്, സി.പി.രഞ്ജിത്ത് എന്നിവർ പ്രസംഗിച്ചു.പ്രാദേശിക തൊഴിലിടങ്ങൾ, സാംസ്കാരിക കേന്ദ്രങ്ങൾ, കരകൗശല നിർമ്മാണ കേന്ദ്രങ്ങൾ, ചരിത്ര പാരമ്പര്യമുള്ള ഇടങ്ങൾ, കളരികൾ എന്നിവിടങ്ങൾ സന്ദർശിച്ചു. ഡോ:ശശികുമാർ പുറമേരി, ഷിജു ആർ, രജീഷ് വാഴയിൽ, രാജേഷ് കരിമ്പന പാലം, സവിത ,സുരേഷ് ബാബു എന്നിവർ ക്ലാസെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |