കോഴിക്കോട്: വിഷുവിന് കണിയൊരുക്കാൻ കണിവെള്ളരിയുമായി പൊലീസ് കൂട്ടായ്മ. കേരള പൊലീസ് അസോസിയേഷൻ കോഴിക്കോട് സിറ്റി ജില്ലാ കമ്മിറ്റിയുടെയും സിറ്റി പൊലീസ് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെയും ആഭിമുഖ്യത്തിൽ നടത്തിയ വെള്ളരി കൃഷിയാണ് നൂറുമേനി കൊയ്തത്. വിളവെടുപ്പ് ഉദ്ഘാടനം ജില്ലാ പൊലീസ് മേധാവി ടി നാരായണ നിർവഹിച്ചു . കമ്മിഷണർ ഓഫീസിന് സമീപം പൊലീസ് ഹൗസിംഗ് സൊസൈറ്റിയുടെ ഭൂമിയിലാണ് കണിവെള്ളരി കൃഷി ചെയ്തത്. വിഷരഹിത പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അസോസിയേഷന്റെ നേതൃത്വത്തിൽ ജില്ലാ കൃഷിഭവനുമായി ബന്ധപ്പെട്ട് സിറ്റിയിലെ പൊലീസുകാർ കഴിഞ്ഞ മാസം 20,000 ത്തോളം പച്ചക്കറി തൈകൾ വിതരണം ചെയ്തിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |