കോഴിക്കോട് : ലോക ലഹരിവിരുദ്ധ ദിനത്തിൽ ജില്ലാ പഞ്ചായത്ത് സംഘടിപ്പിക്കുന്ന 'ടു മില്യൺ പ്ലഡ്ജ്' ലഹരിവിരുദ്ധ ജനകീയ മുന്നേറ്റത്തിന്റെയും ബോധവത്കരണ ക്യാമ്പയിനിന്റെയും മുന്നൊരുക്കങ്ങളുടെ ഭാഗമായി യുവജന ശിൽപശാല സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് ഹാളിൽ പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു. അഡ്വ. പി ഗവാസ് അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി കളക്ടർ ബിജു, കെ. ഉമേഷ്, പി.പി നിഷ, വി. പ്രവീണ്‍ കുമാർ, ടി.അബ്ദുന്നാസർ, ഹസീന, പി എ അഞ്ജന എന്നിവർ പ്രസംഗിച്ചു. ജൂൺ 26ന് ജില്ലയിലുടനീളം തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തിൽ 20 ലക്ഷം പേർ ലഹരിക്കെതിരെ പ്രതിജ്ഞയെടുക്കുന്ന പരിപാടിക്കായി ഗ്രാമ, ബ്ലോക്ക് പഞ്ചായത്ത് കോ ഓഡിനേറ്റർമാരെ യോഗത്തിൽ തെരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |