SignIn
Kerala Kaumudi Online
Saturday, 24 October 2026 12.38 AM IST

നിർമ്മാണം എസ്റ്റിമേറ്റിൽ ഒതുങ്ങി, ബീച്ച് ഫയർ സ്റ്റേഷനെ ആര് രക്ഷിക്കും

fire

കോഴിക്കോട്: തീപിടിത്തം പതിവാകുമ്പോഴും നഗരത്തിലെ രക്ഷകരുടെ നെഞ്ചിടിപ്പേറുന്നു. നഗരത്തിൽ തീ പടർന്നാൽ ജനങ്ങൾ ആദ്യം വിളിക്കുന്ന ബീച്ച് അഗ്നിരക്ഷാ സേനയാണ് കഴിഞ്ഞ ഒന്നര വർഷമായി കെട്ടിടമില്ലാതെ അലയുന്നത്. പൊളിഞ്ഞുവീഴാറായ കെട്ടിടം ജീവന് ഭീഷണിയായതോടെയാണ് പുതുക്കി പണിയാൻ തീരുമാനിച്ചത്. പദ്ധതി തയ്യാറാക്കി 12 കോടിയുടെ എസ്റ്റിമേറ്റ് സമർപ്പിച്ചെങ്കിലും തുക അനുവദിക്കാത്തതിനാൽ നി​ർ​മാ​ണം ഇതുവരെ ഒന്നുമായിട്ടില്ല. ബീച്ചിലുണ്ടായിരുന്ന 60 ലധികം ജീവനക്കാർ മീഞ്ചന്ത, വെള്ളിമാടുകുന്ന്, മുക്കം, നരിക്കുനി എന്നിവിടങ്ങളിലാണ്. എട്ട് വാഹനങ്ങളിൽ പലതും മീ‌ഞ്ചന്തയിലും വെള്ളിമാട് കുന്നും. സ്റ്രേഷൻ ഓഫീസർ അടക്കം20 പേരും രണ്ട് വാഹനങ്ങളും അടങ്ങുന്ന ഒരു യൂണിറ്റ് മാത്രമാണിപ്പോൾ ബീച്ചിൽ. ഇതിനാൽ വലിയ അപകടം ഉണ്ടായാൽ നിലവിലെ യൂണി​റ്റിനെയും കൊണ്ട് ഓടിയെത്താനാവാത്ത സ്ഥിതിയാണ്. മ​റ്റു സ്റ്റേ​ഷ​നു​ക​ളി​ൽ നി​ന്ന് ഏ​റെ ദൂ​രം സ​ഞ്ച​രി​ച്ചു​വേ​ണം കൂ​ടു​ത​ൽ യൂ​ണി​റ്റു​ക​ൾ സ്ഥ​ല​ത്തെ​ത്താ​ൻ. അപ്പോഴേക്കും രക്ഷാപ്രവർത്തനം വെെകും.

കഴിഞ്ഞ ദിവസം നാ​ലാം റെ​യി​ൽ​വേ ഗേ​റ്റി​നു സമീപത്തെ കെ​ട്ടി​ട​ത്തി​ൽ തീ ​ആ​ളി​ക്ക​ത്തി​യ​പ്പോൾ ബീച്ചിലെ യൂണിറ്റ് ഓടിയെത്തിയെങ്കിലും തീയണക്കാൻ സാധിച്ചിരുന്നില്ല. പിന്നീട് മറ്റിടങ്ങളിലെ അ​ഗ്നി​ര​ക്ഷ​സേ​ന​യു​ടെ നാ​ല് യൂ​ണിറ്റെത്തിയാണ് തീയണച്ചത്.

 ടാർ പോളിൻ ഷീറ്റിന് കീഴെ

ജീ​വ​ന​ക്കാ​രു​ടെ ക്വാ​ർ​ട്ടേ​ഴ്സ് ഉ​ണ്ടാ​യി​രു​ന്ന ഭാ​ഗ​ത്ത് ടാ​ർ​പോ​ളി​ൻ ഷീ​റ്റിനടിയിലാണ് മാ​സ​ങ്ങ​ളാ​യി ഫ​യ​ർ​സ്റ്റേ​ഷ​ൻ. കെ​ട്ടി​ടം പൊളിച്ച സമയം താ​ത്കാ​ലി​ക സൗ​ക​ര്യം ഒ​രു​ക്കി ന​ൽ​കാ​ൻ ജി​ല്ല ഫ​യ​ർ ഓ​ഫീ​സ​ർ ക​ള​ക്ട​ർ​ക്കും മേ​യ​ർ​ക്കും ക​ത്ത് ന​ൽ​കി​യി​രു​ന്നു. തുടർന്ന് സ്റ്റേ​ഡി​യ​ത്തി​ന​ടു​ത്ത് സൗ​ക​ര്യ​മൊ​രു​ക്കാ​മെ​ന്ന് കോ​ർ​പ​റേ​ഷ​നും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ർ​ഡ് ഓ​ഫീസ് കെ​ട്ടി​ടം ല​ഭ്യ​മാ​ക്കാ​ൻ ജി​ല്ല ഭ​ര​ണ​കൂ​ട​വും ഇ​ട​പെ​ട്ടെ​ങ്കി​ലും നടപടിയുണ്ടായില്ല. അപകടങ്ങിൽ ഓടിയെത്തുന്ന സേ​ന​യെ ജി​ല്ല​യി​ൽ നി​ന്നു​ള്ള മ​ന്ത്രി​മാരടക്കം അവഗണിക്കുകയാണെന്നാണ് പരാതി. സ്റ്റേ​ഷ​ൻ കെ​ട്ടി​ടം യാ​ഥാ​ർ​ത്ഥ്യ​മാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളും ജനങ്ങളും മു​ഖ്യ​മ​ന്ത്രി അ​ട​ക്ക​മു​ള്ള​വ​ർ​ക്ക് നി​വേ​ദ​നം ന​ൽ​കി​യെ​ങ്കി​ലും അ​നു​കൂ​ല ന​ട​പ​ടി​കളില്ല.

 17 കോടിയുടെ പദ്ധതി

വയനാട് കോഴിക്കോട് ജില്ലകളുടെ റീജിയണൽ ഓഫീസ്, ജില്ലയിലെ ഒമ്പത് ഫയർ സ്റ്റേഷനുകൾ നിയന്ത്രിക്കുന്ന ജില്ലാ ഫയർ ഓഫീസ് കാര്യാലയം, ഫ​യ​ർ സ്റ്റേ​ഷ​ൻ മറ്റ്അ​നു​ബ​ന്ധ സൗ​ക​ര്യ​ങ്ങ​ൾ​ക്കു​മാ​യി 17 കോ​ടി​യുടെ എസ്റ്റിമേറ്റാണ് സമർപ്പിച്ചത്. വിപുലമായ പാർക്കിംഗ് അടക്കം നാല് നില കെട്ടിടമാണ് പദ്ധതിയിലുള്ളത്. അത്യാധുനിക വാഹനങ്ങളും കൂടുതൽ ജീവനക്കാരേയും ആവശ്യപ്പെട്ടിട്ടുണ്ട്.

ബീച്ചിൽ ഈ വർഷം

ആകെ കേസുകൾ-166

ഫയർ-64

രക്ഷാപ്രവർത്തനം-92

മറ്റുള്ളവ-10

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL