SignIn
Kerala Kaumudi Online
Thursday, 22 October 2026 5.28 PM IST

മേഖല കൺവെൻഷൻ

img
ജനകീയ മുന്നണി മുക്കാളി ടൗൺ മേഖല കമ്മിറ്റി യോഗം ആർ എം പി ഒഞ്ചിയം ഏരിയ കമ്മിറ്റി അംഗം വി പി പ്രകാശൻ ഉദ്ഘാടനം ചെയ്യുന്നു

വടകര: ദേശീയ പാതയിൽ അഴിയൂർ മുതൽ മുക്കാളി വരെ സർവീസ് റോഡിലെ തകർന്ന ഭാഗങ്ങളിൽ ഗതാഗതം സുഗമമാക്കണമെന്ന് യു.ഡി.എഫ് - ആർ.എം.പി ജനകീയ മുന്നണി മുക്കാളി ടൗൺ മേഖല കൺവെൻഷൻ ആവശ്യപ്പെട്ടു. റോഡിന്റെ തകർച്ച മുലം അപകടങ്ങളും ഗതാഗത സ്തംഭനവും നിത്യസംഭവമാണെന്ന് യോഗം ചുണ്ടിക്കാട്ടി. ആർ.എം.പി ഒഞ്ചിയം ഏരിയ കമ്മിറ്റി അംഗം വി.പി പ്രകാശൻ യോഗം ഉദ്ഘാടനം ചെയ്തു. നസീർ വിരോളി അദ്ധ്യക്ഷത വഹിച്ചു. കെ അൻവർ ഹാജി, പി ബാബുരാജ്, രാമചന്ദ്രൻ, പ്രദീപ് ചോമ്പാല, യു.എ റഹിം, വി.കെ അനിൽകുമാർ, ഹാരിസ് മുക്കാളി, കെ.പി വിജയൻ, കെ പി ജയകുമാർ, പി.സുലൈമാൻ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE, ROAD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL