SignIn
Kerala Kaumudi Online
Saturday, 24 October 2026 12.39 AM IST

രക്തദാനം നടത്തി

img
പൊലീസ് അസോസിയേഷൻ രക്ത ദാന ക്യാമ്പ് ജില്ലാ പൊലീസ് മേധാവി കെ.ഇ. ബൈജു ഐ.പി.എസ് രക്ത ദാനം നല്കി ഉദ്ഘാടനം ചെയ്യുന്നു

വടകര: ഔദ്യോഗിക കൃത്യനിർവഹണത്തിനിടയിൽ ജീവൻ ബലിയർപ്പിച്ച പൊലീസുദ്യോഗസ്ഥരുടെ സ്മൃതി ദിനത്തിൽ കേരള പൊലീസ് അസോസിയേഷൻ കോഴിക്കോട് റൂറൽ ജില്ലാ കമ്മിറ്റി മലബാർ കാൻസർ സെന്ററുമായി സഹകരിച്ച് വടകര ജില്ലാ പൊലീസ് ആസ്ഥാനത്ത് രക്തദാനക്യാമ്പ് സംഘടിപ്പിച്ചു. 45 പൊലീസുദ്യോഗസ്ഥർ രക്തം ദാനം ചെയ്തു. രക്തദാന ക്യാമ്പ് ജില്ലാ പൊലീസ് മേധാവി കെ.ഇ. ബൈജു ഐ.പി.എസ് ഉദ്ഘാടനം ചെയ്തു. എം. ഷനോജ് അദ്ധ്യക്ഷത വഹിച്ചു. അഡീഷണൽ എസ്.പി. എ.പി.ചന്ദ്രൻ, കേരള പൊലീസ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് ജി.പി. അഭിജിത്ത്, ഡോ. അഞ്ജു കുറുപ്പ്, വി.പി.ശിവദാസൻ, പി.സുഖിലേഷ്, കെ.സി. സുഭാഷ് എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE, SMRITHI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL