SignIn
Kerala Kaumudi Online
Friday, 23 October 2026 9.34 PM IST

പൊലീസ് സ്മൃതി ദിനം ആചരിച്ചു

1
പോലീസ് സ്മൃതി ദിനത്തിൻ്റെ ഭാഗമായി സ്മൃതി മണ്ഡപത്തിൽ റൂറൽ എസ് പി കെ.ഇ. ബൈജു ഐപിഎസ് സ്മൃതി ചക്രം അർപ്പിക്കുന്നു

വടകര: ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ ജീവൻ ബലിയർപ്പിച്ച പൊലീസുകാരുടെ സ്മൃതി ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. വടകര സാംസ്കാരിക ചത്വരത്തിൽ നടന്ന പരേഡിൽ ജില്ലാ പൊലീസ് മേധാവി കെ.ഇ ബൈജു സ്മൃതി മണ്ഡപത്തിൽ പുഷ്പചക്രം അർപ്പിച്ചു. കേരള പൊലീസ് അസോസിയേഷൻ റൂറൽ ജില്ല കമ്മിറ്റി മലബാർ കാൻസർ സെന്ററുമായി ചേർന്ന് വടകര ജില്ലാ പൊലീസ് ആസ്ഥാനത്ത് രക്തദാനക്യാമ്പ് സംഘടിപ്പിച്ചു. അഡീഷണൽ എസ്.പി. എ.പി.ചന്ദ്രൻ, കേരള പൊലീസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജി.പി. അഭിജിത്ത്, ഡോ. അഞ്ജു കുറുപ്പ്, കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി വി.പി.ശിവദാസൻ എന്നിവർ പ്രസംഗിച്ചു. എം. ഷനോജ് അദ്ധ്യക്ഷത വഹിച്ചു. പി.സുഖിലേഷ് സ്വാഗതവും കെ.സി സുഭാഷ് നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE, LIFE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL