വടകര: കേരള പൊലീസ് നടപ്പിലാക്കുന്ന 'നിർഭയ നിശ' പദ്ധതിയുടെ ഭാഗമായി അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് വടകരയിൽ കോഴിക്കോട് റൂറൽ പൊലീസ് വനിതാ നൈറ്റ് വാക്ക് സംഘടിപ്പിച്ചു. വടകര പുതിയ ബസ് സ്റ്റാൻഡിൽ നിന്നാരംഭിച്ച നൈറ്റ് വാക്ക് പദ്മശ്രീ മീനാക്ഷി അമ്മ ഗുരുക്കളും മുൻ ദേശീയ വോളിബോൾ താരം സുജാതയും ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു. വടകര മുനിസിപ്പൽ ചത്വരത്തിൽ സമാപിച്ചു. റൂറൽ ജില്ലാ പൊലീസ് മേധാവി ഫറാഷ് ടി ഉദ്ഘാടനം ചെയ്തു. എ.എസ്.ഐ സുമ അദ്ധ്യക്ഷത വഹിച്ചു. വനിതാ സെൽ ഇൻചാർജ് എ.എസ്.ഐ സതി, ജമീല (പിങ്ക് പട്രോൾ) എന്നിവർ പ്രസംഗിച്ചു. എ.എസ്.ഐ രജിഷ വനിതാ ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എ.എസ്.ഐ ബിന്ദു കെ.പി (തൊട്ടിൽപാലം) നന്ദി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |