SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.19 AM IST

ബോട്ടുകളുടെ കാലാവധി നീട്ടാൻ ധാരണ

sathi
ബേപ്പൂർഹാർബർ

ബേ​പ്പൂ​ർ​:​ ​പ്ര​വ​ർ​ത്ത​ന​ ​കാ​ലാ​വ​ധി​ ​ക​ഴി​ഞ്ഞ​ ​മ​ര,​ ​ഇ​രു​മ്പ് ​ബോ​ട്ടു​ക​ളു​ടെ​ ​കാ​ലാ​വ​ധി​ ​മൂ​ന്ന് ​വ​ർ​ഷം​ ​കൂ​ടി​ ​നീട്ടാൻ​ ​ധാ​ര​ണ.​ ​
ഫി​ഷ​റീ​സ് ​വ​കു​പ്പ് ​നി​യോ​ഗി​ക്കു​ന്ന​ ​സ​ർ​വേ​യ​ർ​മാ​ർ​ ​സ​മ​ർ​പ്പി​ക്കു​ന്ന​ ​റി​പ്പോ​ർ​ട്ടി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​യിരിക്കും ​കാ​ലാ​വ​ധി​ ​ദീ​ർ​ഘി​പ്പി​ച്ച് ​ലൈ​സ​ൻ​സ് ​പു​തു​ക്കു​ക.​ ഇതിനായി ​സ​ർ​വേ​യ​ർ​മാ​ർ​ക്ക് ​ഫീ​സ് ​നി​ശ്ച​യി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്.​ ​യാ​ന​ ​ഉ​ട​മ​ക​ളാ​ണ് ​ഫീ​സ് ​ന​ൽ​കേ​ണ്ട​ത്.​ ​വീ​ൽ​ ​ഹൗ​സ് ​ഇ​ല്ലാ​ത്ത​ 15​ ​മീ​റ്റ​ർ​ ​വ​രെ​ ​നീ​ള​മു​ള്ള​ ​യാ​ന​ങ്ങ​ൾ​ക്ക് 2500,​ ​വീ​ൽ​ ​ഹൗ​സു​ള്ള​ 15​ ​മീ​റ്റ​ർ​ ​വ​രെ​ ​നീ​ള​മു​ള്ള​ ​ബോ​ട്ടു​ക​ൾ​ക്ക് 8000,​ ​വീ​ൽ​ ​ഹൗ​സു​ള്ള​ 15​ ​മീ​റ്റ​ർ​ ​മു​ത​ൽ​ 24​ ​മീ​റ്റ​ർ​ ​വ​രെ​യു​ള്ള​ ​യാ​ന​ങ്ങ​ൾ​ക്ക് 10000​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഫീ​സ്.​ ​ബേ​പ്പൂ​ർ,​ ​മാ​റാ​ട് ,​ ​പു​തി​യാ​പ്പ​ ​എ​ന്നി​വി​ട​ങ്ങ​ളി​ൽ​ ​മാ​ത്രം​ 200​ ​ഓ​ളം​ ​കാ​ലാ​വ​ധി​ ​ക​ഴി​ഞ്ഞ​ ​ബോ​ട്ടു​ക​ളു​ണ്ട്.​ ​മ​ര​ ​ബോ​ട്ടു​ക​ൾ​ക്ക് 12​ ​വ​ർ​ഷ​വും​ ​ഇ​രു​മ്പു​ ​ബോ​ട്ടു​ക​ൾ​ക്ക് 15​ ​വ​ർ​ഷ​വു​മാ​ണ് ​നി​ല​വി​ലെ​ ​പ്ര​വ​ർ​ത്ത​ന​ ​കാ​ലാ​വ​ധി.

ചെറിയ ബോട്ടുകൾക്ക് വീൽ ഹൗസ് ഉള്ളതിനാലും എത്രയാണ് സർവയർ ഫീസിന്റെ കൂടെ നൽകേണ്ട ജി.എസ് ടി എന്ന് സർക്കാർ ഉത്തരവിൽ വ്യക്തമാക്കാത്തതിനാലും മത്സ്യത്തൊഴിലാളികൾക്കിടയിൽ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

കരിച്ചാലി പ്രേമൻ

ബോട്ട് ഓപ്പറേറ്റേഴ്സ് പ്രസിഡന്റ്

ബോട്ടുകളുടെ കാലാവധി നീട്ടി നൽകുന്നതിന് ബോട്ടുടമകൾ ഫിഷറീസ് കാര്യാലയവുമായി ബന്ധപ്പെടണം

വി. സുനീർ , ഫിഷറീസ് അസി. ഡയറക്ടർ

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE, LOCA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL