വടകര: ഗാനരചയിതാവും സംഗീത സംവിധായകനും ഗായകനുമായ ജാബിർ സുലൈംനെ വടകരയിലെ മധുരിമ മ്യൂസിക് ദർബാർ ആദരിച്ചു. ചരിത്രകാരൻ എം.സി വടകര മുഖ്യാതിഥിയായി. ജാബിർ സുലൈം ആശിർ വടകര, നജ റഷദ എന്നിവർ ഒരുക്കിയ മെഹ്ഫിലും നടന്നു. കേരള സർക്കാരിന്റെ ഗുരുപൂജ അവാർഡ് ജേതാവ് ഹംസ വളാഞ്ചേരി ഹാർമോണിയം വായിച്ചു. നസീർ മൂടാടി അസറു മധുരിമ , ഷുക്കൂർ ബാർദാൻ, ബഷീർ പയ്യോളി, ബിജു അമ്മാസ് ,സമദ് അമ്മാസ് ഹുസൈൻ തങ്ങൾ മധുരിമ എന്നിവരും സംഗീത ഉപകരണങ്ങളുടെ അകമ്പടിയേകി. അസ്ഹർ മധുരിമ അദ്ധ്യക്ഷത വഹിച്ചു. അബ്ദുറബ്ബ് നിസ്താർ , സുബിനാസ്, ചേർക്കില്ല നജീബ് എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |