SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.05 AM IST

നീറ്റ് പരീക്ഷ ദിനം കോളേജിൽ ഹാജരാകാൻ നിർദ്ദേശം; കയറാതെ പ്രതിഷേധിച്ച് വിദ്യാർത്ഥികൾ

neeet-
വ​യ​നാ​ട് ​കാ​ക്ക​വ​യ​ൽ​ ​ജി.​എ​ച്ച്.​എ​സ്.​എ​സി​ൽ​ ​നീ​റ്റ് ​പ​രീ​ക്ഷ​ ​എ​ഴു​താ​ൻ​ ​എ​ത്തി​യ​ ​വി​ദ്യാ​ർ​ത്ഥി​ ​ക​മ്മ​ൽ​ ​അ​ഴി​ക്കു​ന്നു. അ​ന​ന്തു​ ​ആ​രിഫ

കോഴിക്കോട്: നീറ്റ് യു.ജി പരീക്ഷാദിനമായ ഇന്നലെ മെഡി.കോളേജിലെ മുഴുവൻ വിദ്യാർത്ഥികളും കോളേജിൽ ഹാജരാകണമെന്ന നാഷണൽ മെഡിക്കൽ കമ്മിഷന്റെ നിർദ്ദേശത്തിനെതിരെ പ്രതിഷേധിച്ച് വിദ്യാർത്ഥികൾ. എസ്.എഫ്.ഐ, കോളേജ് യൂണിയന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ ഇന്നലെ ക്സാസുകൾ ബഹിഷ്കരിച്ചു.ജൂനിയർ വിദ്യാർത്ഥികളിൽ ചുരുക്കം ചില പേർ മാത്രമാണ് ക്സാസുകളിൽ ഹാജരായത്. കമ്മിഷന്റെ നിർദ്ദേശപ്രകാരം വിദ്യാർത്ഥികൾ ക്യാമ്പസിൽ തന്നെ തുടരണമെന്ന് വ്യക്തമാക്കി മെഡിക്കൽ കോളേജ് വൈസ് പ്രിൻസിപ്പൽ ശനിയാഴ്ചയാണ് സർക്കുലർ പുറത്തിറക്കിയത്. ഇതിനെതിരെ വിദ്യാർത്ഥികൾ ശനിയാഴ്ച വെെകീട്ട് സർക്കുലർ കത്തിച്ച് പ്രതിഷേധിച്ചിരുന്നു. അവധി ദിവസം ക്സാസിൽ കയറാൻ സാധിക്കില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് പ്രതിഷേധിച്ചത്. പരീക്ഷ നടക്കുന്ന സമയമായ രാവിലെ 11.30 മുതൽ വൈകിട്ട് 5 വരെ എല്ലാ വിദ്യാർത്ഥികളും ക്യാമ്പസിനുള്ളിൽ തന്നെ തുടരണമെന്നും ഹാജർ നിർബന്ധമാണെന്നുമായിരുന്നു സർക്കുലറിലുണ്ടായിരുന്നത്. പരീക്ഷ സമയത്ത് വിദ്യാർത്ഥികളുമായി ബന്ധപ്പെട്ട സംശയാസ്പദ പ്രവർത്തനങ്ങൾ ശ്രദ്ധയിൽവെച്ച് നിരീക്ഷിക്കാനും അദ്ധ്യാപകർക്കു നിർദേശം നൽകിയിരുന്നു. മുൻ വർഷങ്ങളിൽ ചില എം.ബി.ബി.എസ് വിദ്യാർത്ഥികൾ നീറ്റ് പരീക്ഷ എഴുതുന്നവർക്കായി പരീക്ഷ എഴുതി നൽകിയിരുന്നു. ഇതേ തുടർന്നാണ് പുതിയ സർക്കുലർ ഇറക്കിയതെന്നാണ് അറിയുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL