SignIn
Kerala Kaumudi Online
Saturday, 06 June 2026 2.54 AM IST

അതിതീവ്രമഴ; കനത്ത നാശം

mazhaaa-
കോ​ഴി​ക്കോ​ട് ​ചി​ന്താ​വ​ള​പ്പി​ൽ​ മഴയോടൊപ്പം വീശിയടിച്ച​ ​കാ​റ്റിൽ വീ​ണ​ ​മ​രം ഫോട്ടോ: കെ.​വി​ശ്വ​ജി​ത്ത്

​വ​യ​നാ​ടും​ ​കോ​ഴി​ക്കോ​ടും​ ​റെ​ഡ് ​അ​ല​ർ​ട്ട്

കോഴിക്കോട്: ശക്തമായ മഴയിൽ നനഞ്ഞൊട്ടി ജില്ല. മലയോര മേഖല ഉൾപ്പെടെ കോഴിക്കോട് ജില്ലയിലെ പല ഭാഗത്തും ഇന്നലെ ശക്തമായ മഴയും കാറ്റുമുണ്ടായി. ഓറഞ്ച് അലർട്ടായിരുന്നതിനാൽ പൊതുവേ മൂടിക്കെട്ടിയ കാലാവസ്ഥയായിരുന്നു. ഇടവിട്ട് മഴ ശക്തമായി. രാത്രിയിലും പെരുമഴ തുടർന്നു. തീരമേഖലയിൽ പലയിടത്തും തിരമാലകൾ ശക്തമായിരുന്നു. കോഴിക്കോടിന് പുറമേ വടകരയിലും പെരുവണ്ണാമൂഴിയിലും തീവ്രമഴ രേഖപ്പെടുത്തി. പലയിടത്തും വെള്ളക്കെട്ടുണ്ടായി. റോഡിൽ വെള്ളക്കെട്ട‌ായതോടെ ഗതാഗതം തടസപ്പെട്ടു. മിഠായിത്തെരുവിൽ കനത്ത കാറ്റിൽ രണ്ടു കെട്ടിടങ്ങളുടെ ഷീറ്റ് പറന്നു പോയി മറ്റ് കെട്ടിടങ്ങൾക്ക് മുകളിൽ പതിച്ചെങ്കിലും ആർക്കും പരിക്കില്ല. മിഠായിതെരുവിൽ ഇരുനില കെട്ടിടത്തിലുള്ള ഫോട്ടോസ്റ്റാറ്റ് കടയുടെ മുകളിലെ തകര ഷീറ്റ് പതിച്ചത് തൊട്ടടുത്തുള്ള ശ്രീ ദുർഗാഭഗവതിക്ഷേത്രത്തിന്റെ മേൽക്കൂരയിലേക്കാണ്. ഓടുകൾ തകർന്നു. ഹാന്റ്‌റെക്സ് പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ മേൽക്കൂരയിലെ തകരഷീറ്റുകളും പറന്നുപോയി. കിഡ്‌സൺ കോർണറിൽ കനത്ത മഴയിൽ വൻമരത്തിന്റെ ചില്ല ഒടിഞ്ഞുവീണു. കോംട്രസ്റ്റ് വളപ്പിലെ ചുറ്റുമതിൽ ഇടിഞ്ഞ് സമീപത്തു ഉണ്ടായിരുന്ന കാറിലേക്ക് വീണു. ചിന്താവളപ്പ് ജംഗ്ഷന് സമീപം റോഡിലേക്ക് രാവിലെ 10.30ഓടെ വൻമരം കടപുഴകി വീണു. റോഡരികിൽ നിർത്തിയിട്ടിരുന്ന ബൈക്കിന് മുകളിലാണ് മരം വീണത്. ഫയർഫോഴ്സ് ജീവനക്കാരും നാട്ടുകാരും ചേർന്ന് മരം മുറിച്ചുമാറ്റി തടസപ്പെട്ട ഗതാഗതം പുനഃസ്ഥാപിച്ചു. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. വിനോദസഞ്ചാര കേന്ദ്രമായ തിരുവമ്പാടി അരിപ്പാറയിൽ ശക്തമായ മലവെള്ളപ്പാച്ചിലുണ്ടായി. ഇരുവഞ്ഞിപ്പുഴയിലേയും മറ്റ് പുഴകളിലും തോടുകളിലും നീരൊഴുക്ക് വർദ്ധിച്ചു. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. ഒട്ടേറെ മരങ്ങൾ കടപുഴകിവീണു. കൃഷി നാശവുമുണ്ടായി. മരങ്ങൾ വീണ് വൈദ്യുത ലൈനുകൾ പൊട്ടിയതിനാൽ പലയിടത്തും വൈദ്യുതബന്ധം വിച്ഛേദിക്കപ്പെട്ടു. മാനാഞ്ചിറ - വെള്ളിമാടുകുന്ന് റോഡിൽ പലയിടത്തും വെള്ളക്കെട്ട് രൂക്ഷമാണ്. ശക്തമായ മഴയ്ക്കും കാറ്റിനും സാദ്ധ്യതയുള്ളതിനാൽ മലയോര റോഡുകളിലൂടെ രാത്രി ഏഴ് മുതൽ രാവിലെ ആറ് വരെ അടിയന്തര ആവശ്യങ്ങൾക്കൊഴികെ യാത്ര നിരോധിച്ചിട്ടുണ്ട്.

ടൂറിസം കേന്ദ്രങ്ങളിൽ സഞ്ചാരികൾക്ക് വിലക്ക്

കോഴിക്കോട് ജില്ലയിൽ ഇന്നും നാളെയും റെഡ് അലർട്ട് പ്രഖ്യാപിച്ചതിനാൽ ഡി.ടി.പി.സിയുടെ കീഴിലുള്ള വെള്ളച്ചാട്ടങ്ങൾ, ബീച്ചുകൾ ഉൾപ്പെടെയുള്ള മുഴുവൻ ടൂറിസം കേന്ദ്രങ്ങളിലും ഈ ദിവസങ്ങളിൽ സഞ്ചാരികൾക്ക് പ്രവേശനം ഉണ്ടാകില്ല.

വ​യ​നാ​ട്ടി​ൽ​ ​അ​തീ​വ​ജാ​ഗ്രത

ക​ൽ​പ്പ​റ്റ​:​ ​വ​യ​നാ​ട്,​ ​കോ​ഴി​ക്കോ​ട് ​ജി​ല്ല​ക​ളി​ൽ​ ​ഇ​ന്നും​ ​നാ​ളെ​യും​ ​കേ​ന്ദ്ര​ ​കാ​ലാ​വ​സ്ഥ​ ​വ​കു​പ്പ് ​റെ​ഡ് ​അ​ല​ർ​ട്ട് ​പ്ര​ഖ്യാ​പി​ച്ചു.​ ​ര​ണ്ട് ​ദി​വ​സ​ങ്ങ​ളി​ലും​ ​അ​തി​തീ​വ്ര​മാ​യ​ ​മ​ഴ​യ്ക്കു​ള്ള​ ​സാ​ദ്ധ്യ​ത​യാ​ണ് ​പ്ര​വ​ചി​ച്ചി​രി​ക്കു​ന്ന​ത്.​ ​റെ​ഡ് ​അ​ല​ർ​ട്ട് ​പ്ര​ഖ്യാ​പി​ച്ച​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​ജി​ല്ല​യി​ൽ​ ​പ്രൊ​ഫ​ഷ​ണ​ൽ​ ​കോ​ളേ​ജു​ക​ൾ​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​എ​ല്ലാ​ ​വി​ദ്യാ​ഭ്യാ​സ​ ​സ്ഥാ​പ​ന​ങ്ങ​ൾ​ക്കും​ ​ഇ​ന്ന് ​വ​യ​നാ​ട് ​ജി​ല്ലാ​ ​ക​ള​ക്ട​ർ​ ​ഡി.​ആ​ർ​ ​മേ​ഘ​ശ്രീ,​ ​കോ​ഴി​ക്കോ​ട് ​ജി​ല്ലാ​ ​ക​ള​ക്ട​ർ​ ​എം.​എ​സ് ​മാ​ധ​വി​ക്കു​ട്ടി​ ​എ​ന്നി​വ​ർ​ ​അ​വ​ധി​ ​പ്ര​ഖ്യാ​പി​ച്ചു.​ ​സ്‌​കൂ​ളു​ക​ൾ,​ ​മ​ദ്ര​സ​ക​ൾ,​ ​ട്യൂ​ഷ​ൻ​ ​സെ​ന്റ​റു​ക​ൾ,​ ​പ്രൊ​ഫ​ഷ​ണ​ൽ​ ​കോ​ളേ​ജു​ക​ൾ​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​യ്ക്കും​ ​അ​ങ്ക​ണ​വാ​ടി​ക​ൾ​ക്കും​ ​അ​വ​ധി​ ​ബാ​ധ​ക​മാ​യി​രി​ക്കും.​ ​മു​ൻ​കൂ​ട്ടി​ ​നി​ശ്ച​യി​ച്ച​ ​പൊ​തു​പ​രീ​ക്ഷ​ക​ൾ​ക്കും​ ​സ​ർ​വ​ക​ലാ​ശാ​ല​ ​പ​രീ​ക്ഷ​ക​ൾ​ക്കും​ ​മാ​റ്റ​മി​ല്ല.
അ​​​ടി​​​യ​​​ന്തി​​​ര​​​ ​​​സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ൾ​​​ ​​​കൈ​​​കാ​​​ര്യം​​​ ​​​ചെ​​​യ്യു​​​ന്ന​​​തി​​​ന് ​​​ക​​​ൽ​​​പ്പ​​​റ്റ​​​ ​​​മു​​​നി​​​സി​​​പ്പാ​​​ലി​​​റ്റി​​​ ​​​ക​​​ൺ​​​ട്രോ​​​ൾ​​​ ​​​റൂം​​​ ​​​ഏ​​​ർ​​​പ്പെ​​​ടു​​​ത്തി.​​​ ​​​ന​​​മ്പ​​​ർ​​​ ​​​:​​​ 04936​​​ 202349,​​​ 9188955285

അ​ഡ്വ​ഞ്ച​ർ​ ​ടൂ​റി​സ​വും​ ​ട്ര​ക്കിം​ഗു​ക​ളും​ ​നി​ർ​ത്തി​വെ​യ്ക്ക​ണം
ദു​ര​ന്ത​ ​സാ​ദ്ധ്യ​ത​ ​നേ​രി​ടു​ന്ന​ ​ദു​ർ​ബ​ല​ ​പ്ര​ദേ​ശ​ങ്ങ​ളി​ലെ​ ​ഹോം​ ​സ്റ്റേ​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​ടൂ​റി​സ്റ്റ് ​കേ​ന്ദ്ര​ങ്ങ​ളു​ടെ​ ​പ്ര​വ​ർ​ത്ത​ന​വും​ ​എ​ല്ലാ​ ​അ​ഡ്വ​ഞ്ച​ർ​ ​ടൂ​റി​സ​വും​ ​ട്ര​ക്കിം​ഗു​ക​ളും​ ​നി​ർ​ത്തി​വെ​യ്ക്കാ​നും​ ​ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ട്.​ ​വ​യ​നാ​ട്ടി​ൽ​ ​ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​റി​സോ​ർ​ട്ടു​ക​ൾ​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​മേ​പ്പാ​ടി​ ​പ​ഞ്ചാ​യ​ത്തി​ൽ​ ​ടൂ​റി​സ്റ്റ് ​കേ​ന്ദ്ര​ങ്ങ​ൾ​ ​അ​ട​ച്ചി​ടാ​നും​ ​മേ​പ്പാ​ടി​ ​ഗ്രാ​മ​ ​പ​ഞ്ചാ​യ​ത്ത് ​സെ​ക്ര​ട്ട​റി​ ​ഉ​ത്ത​ര​വ് ​ഇ​റ​ക്കി.​ ​റി​സോ​ർ​ട്ടു​ക​ൾ,​ ​ഹോം​ ​സ്റ്റേ​ക​ൾ,​ ​ടൂ​റി​സ്റ്റ് ​കേ​ന്ദ്ര​ങ്ങ​ൾ​ ​തു​റ​ക്കി​ല്ല.​ ​ജി​ല്ല​യി​ലെ​ ​എ​ല്ലാ​ ​ക്വാ​റി​ക​ളു​ടെ​യും​ ​പ്ര​വ​ർ​ത്ത​ന​വും​ ​യ​ന്ത്ര​ ​സ​ഹാ​യ​ത്തോ​ടെ​യു​ള്ള​ ​മ​ണ്ണ് ​നീ​ക്ക​വും​ ​നി​ർ​ത്തി​വെ​യ്ക്കാ​നും​ ​ഉ​ത്ത​ര​വു​ണ്ട്.​ ​പാ​ക്കം,​ ​കു​റു​വ​ ​ദ്വീ​പ്,​ ​ബാ​ണാ​സു​ര,​ ​മീ​ൻ​മു​ട്ടി​ ​വെ​ള്ള​ച്ചാ​ട്ടം,​ ​കാ​റ്റു​കു​ന്ന് ​ആ​ന​ച്ചോ​ല​ ​ട്ര​ക്കി​ങ്,​ ​ചെ​മ്പ്ര​പീ​ക്ക് ,​ ​സൂ​ചി​പ്പാ​റ​ ​വെ​ള്ള​ച്ചാ​ട്ടം​ ​എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് ​പ്ര​വേ​ശ​നം​ ​അ​നു​വ​ദി​ക്കി​ല്ലെ​ന്ന് ​സൗ​ത്ത് ​വ​യ​നാ​ട് ​ഡി​വി​ഷ​ണ​ൽ​ ​ഫോ​റ​സ്റ്റ് ​ഓ​ഫീ​സ​ർ​ ​അ​റി​യി​ച്ചു.​ ​ഇ​ന്നും​ ​നാ​ളെ​യും​ ​എ​ൻ​ ​ഊ​ര് ​ഗോ​ത്ര​ ​പൈ​തൃ​ക​ ​ഗ്രാ​മം​ ​പ്ര​വ​ർ​ത്തി​ക്കി​ല്ലെ​ന്ന് ​സെ​ക്ര​ട്ട​റി​ ​അ​റി​യി​ച്ചു.

വി​ല​ങ്ങാ​ട് ​മേ​ഖ​ല​യി​ൽ​ ​ജ​ന​ങ്ങ​ളെ മാ​റ്റി​ത്താ​മ​സി​പ്പി​ക്കാ​ൻ​ ​നി​ർ​ദ്ദേ​ശം

കോ​ഴി​ക്കോ​ട്:​ ​ജി​ല്ല​യി​ൽ​ ​വ​ട​ക​ര​ ​താ​ലൂ​ക്കി​ൽ​ ​ഉ​ൾ​പ്പെ​ട്ട​ ​വി​ല​ങ്ങാ​ട്,​ ​വാ​ളൂ​ക്ക്,​ ​മ​ല​യ​ങ്ങാ​ട്,​ ​ഉ​രു​ട്ടി,​ ​പ​ന്നി​യേ​രി​ ​തു​ട​ങ്ങി​യ​ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ​ ​നി​ന്ന് ​ജ​ന​ങ്ങ​ളെ​ ​മാ​റ്റി​ ​പാ​ർ​പ്പി​ക്കാ​ൻ​ ​ക​ള​ക്ട​റു​ടെ​ ​ഉ​ത്ത​ര​വ്.​ ​ശ​ക്ത​മാ​യ​ ​മ​ഴ​യെ​ത്തു​ട​ർ​ന്ന് ​ഉ​രു​ൾ​പൊ​ട്ട​ലി​നും​ ​മ​ണ്ണി​ടി​ച്ചി​ലി​നും​ ​സാ​ദ്ധ്യ​ത​യു​ള്ള​താ​യി​ ​റി​പ്പോ​ർ​ട്ട് ​ചെ​യ്യ​പ്പെ​ട്ട​തി​നാ​ൽ​ ​ഈ​ ​പ്ര​ദേ​ശ​ങ്ങ​ളി​ലെ​ ​ജ​ന​ങ്ങ​ളെ​ ​ഉ​ട​ൻ​ ​സു​ര​ക്ഷി​ത​ ​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് ​മാ​റ്റി​പ്പാ​ർ​പ്പി​ക്കാ​ൻ​ ​ജി​ല്ലാ​ ​ദു​ര​ന്ത​ ​നി​വാ​ര​ണ​ ​അ​തോ​റി​റ്റി​ ​ചെ​യ​ർ​പേ​ഴ്‌​സ​ൺ​ ​കൂ​ടി​യാ​യ​ ​ജി​ല്ലാ​ ​ക​ള​ക്ട​ർ​ ​എം.​എ​സ് ​മാ​ധ​വി​ക്കു​ട്ടി.​
​മാ​റ്റി​ത്താ​മ​സി​പ്പി​ക്ക​ലും​ ​ക്യാ​മ്പു​ക​ളു​ടെ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും​ ​ഏ​കോ​പി​പ്പി​ക്കാ​ൻ​ ​വ​ട​ക​ര​ ​ആ​ർ.​ഡി.​ഒ​യെ​ ​നോ​ഡ​ൽ​ ​ഓ​ഫീ​സ​റും​ ​വ​ട​ക​ര​ ​ത​ഹ​സി​ൽ​ദാ​രെ​ ​അ​സി.​ ​നോ​ഡ​ൽ​ ​ഓ​ഫീ​സ​റു​മാ​യി​ ​ചു​മ​ത​ല​പ്പെ​ടു​ത്തി.​ ​വാ​ണി​മേ​ൽ,​ ​ന​രി​പ്പ​റ്റ​ ​ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ​അ​ധി​കൃ​ത​ർ​ ​വ​ട​ക​ര​ ​ത​ഹ​സി​ൽ​ദാ​ർ​ക്കൊ​പ്പം​ ​ചേ​ർ​ന്ന് ​പ്ര​ദേ​ശ​ത്തെ​ ​സു​ര​ക്ഷി​ത​മാ​യ​ ​സ്‌​കൂ​ളു​ക​ളോ​ ​മ​റ്റ് ​പൊ​തു​കെ​ട്ടി​ട​ങ്ങ​ളോ​ ​ക​ണ്ടെ​ത്തി​ ​ക്യാ​മ്പു​ക​ൾ​ ​ഉ​ട​ൻ​ ​സ​ജ്ജ​മാ​ക്ക​ണം.​ ​ക്യാ​മ്പു​ക​ളി​ൽ​ ​കൃ​ത്യ​മാ​യ​ ​കു​ടി​വെ​ള്ളം,​ ​ഭ​ക്ഷ​ണം,​ ​വൈ​ദ്യു​തി,​ ​ശു​ചി​മു​റി​ ​സൗ​ക​ര്യ​ങ്ങ​ൾ,​ ​മെ​ഡി​ക്ക​ൽ​ ​സ​ഹാ​യം​ ​എ​ന്നി​വ​ ​ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും​ ​ക​ള​ക്ട​ർ.

ഭീ​ഷ​ണി​യാ​യ​ ​മ​ര​ങ്ങ​ൾ​ ​മു​റി​ച്ചി​ല്ല​ ​:​ ​ ഒ​രാ​ഴ്ച​ക്ക​കം​ ​റി​പ്പോ​ർ​ട്ട് ​ന​ൽ​ക​ണ​മെ​ന്ന്

കോ​ഴി​ക്കോ​ട് ​:​ ​ബാ​ലു​ശ്ശേ​രി​ ​-​കോ​ഴി​ക്കോ​ട് ​റൂ​ട്ടി​ൽ​ ​യാ​ത്ര​ക്കാ​ർ​ക്ക് ​ഭീ​ഷ​ണി​യാ​യ​ ​മ​ര​ങ്ങ​ൾ​ ​മു​റി​ച്ചു​മാ​റ്റ​ണ​മെ​ന്ന​ ​മ​നു​ഷ്യാ​വ​കാ​ശ​ ​ക​മ്മി​ഷ​ൻ​ ​ഉ​ത്ത​ര​വി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​സ്വീ​ക​രി​ച്ച​ ​ന​ട​പ​ടി​ക​ൾ​ ​ഒ​രാ​ഴ്ച​ക്ക​കം​ ​അ​റി​യി​ക്ക​ണ​മെ​ന്ന് ​മ​നു​ഷ്യാ​വ​കാ​ശ​ ​ക​മ്മി​ഷ​ൻ.​ ​
​അ​പ​ക​ട​ഭീ​ഷ​ണി​യു​ള്ള​ ​മ​ര​ങ്ങ​ൾ​ ​മു​റി​ക്കാ​ൻ​ ​ക​മ്മീ​ഷ​ൻ​ ​നാ​ലു​വ​ർ​ഷം​ ​മു​മ്പ് ​ന​ൽ​കി​യ​ ​ഉ​ത്ത​ര​വ് ​ന​ട​പ്പാ​ക്കി​യി​ല്ലെ​ന്ന​ ​പ​ത്ര​വാ​ർ​ത്ത​യു​ടെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​സ്വ​മേ​ധ​യാ​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്ത​ ​കേ​സി​ലാ​ണ് ​ക​മ്മീ​ഷ​ൻ​ ​ജു​ഡീ​ഷ്യ​ൽ​ ​അം​ഗം​ ​കെ.​ ​ബൈ​ജു​നാ​ഥിന്റെ ​ഉ​ത്ത​ര​വ്. കോ​ഴി​ക്കോ​ട് ​പൊ​തു​മ​രാ​മ​ത്ത് ​വ​കു​പ്പ് ​(​റോ​ഡ്സ്)​ ​എ​ക്സി​ക്യു​ട്ടീ​വ് ​എ​ൻ​ജി​നീ​യ​ർ​ക്കും,​ ​ഡി​വി​ഷ​ണ​ൽ​ ​ഫോ​റ​സ്റ്റ് ​ഓ​ഫീ​സ​ർ​ക്കു​മാ​ണ് ​(​സോ​ഷ്യ​ൽ​ ​ഫോ​റ​സ്ട്രി​)​ ​ക​മ്മി​ഷ​ൻ​ ​നി​ർ​ദ്ദേ​ശം​ ​ന​ൽ​കി​യ​ത്.​ 23​ ​ന് ​പൊ​തു​മ​രാ​മ​ത്ത് ​റ​സ്റ്റ് ​ഹ​ൗ​സി​ൽ​ ​ന​ട​ക്കു​ന്ന​ ​സി​റ്റിം​ഗി​ൽ​ ​കേ​സ് ​പ​രി​ഗ​ണി​ക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL