മുക്കം: പെട്രോൾ, ഡീസൽ, പാചകവാതക വിലവർധനവിനെതിരെ ആർ.ജെ.ഡി തിരുവമ്പാടി നിയോജക മണ്ഡലം കമ്മിറ്റി മുക്കത്ത് സംഘടിപ്പിച്ച പ്രതിഷേധ ധർണ സംസ്ഥാന ജനറൽ സെക്രട്ടറി വി. കുഞ്ഞാലി ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ടാർസൺ ജോസ് കോക്കാപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു. പി.എം. തോമസ് , അബ്രഹാം മാനുവൽ, ഇളമന ഹരിദാസ്, സംസ്ഥാന കൗൺസിൽ അംഗം ജിമ്മി ജോസ് പൈമ്പിള്ളിൽ, ജില്ലാ സെക്രട്ടറി വിൽസൻ പുല്ലുവേലി, ജില്ലാ കമ്മിറ്റി അംഗങ്ങളായ എൻ. അബ്ദുൽ സത്താർ, ഗോൾഡൻ ബഷീർ, അബ്ദുറഹിമാൻ പളളിക്കലാത്ത്, എന്നിവർ പ്രസംഗിച്ചു. മാത്യു വർഗീസ് മങ്കര സ്വാഗതവും എ.പി. മോയിൻ നന്ദിയും പറഞ്ഞു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |