ബാലുശ്ശേരി: പെട്രോൾ ഡീസൽ വിലനിർണയാധികാരം എണ്ണക്കമ്പനികൾക്ക് നൽകിയ നടപടി പുന:പരിശോധിക്കണമെന്ന് ആർ.ജെ.ഡി സംസ്ഥാന സെക്രട്ടറി കെ.ലോഹ്യ ആവശ്യപ്പെട്ടു. പെട്രോൾ, ഡീസൽ, പാചക വാതക വിലവർദ്ധനവിനെതിരെ ആർ.ജെ ഡി ബാലുശ്ശേരി നിയോജക മണ്ഡലം കമ്മിറ്റിനടത്തിയ ധർണാസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയോജക മണ്ഡലം പ്രസിഡന്റ് ദിനേശൻ പനങ്ങാട് അദ്ധ്യക്ഷത വഹിച്ചു. എൻ. നാരായണൻ കിടാവ്, സന്തോഷ് കുറുമ്പൊയിൽ, ഇ. സുരേന്ദ്രൻ, സുജ ബാലുശ്ശേരി, എ. കെ. രവീന്ദ്രൻ, വി.കെ. വസന്തകുമാർ, ഉള്ളിയേരി ദിവാകരൻ, എൻ.കെ. ഭാസ്ക്കരൻ, എൻ. സക്കറിയ, എം.പി ഭാസ്ക്കരൻ, പ്രജിലേഷ് മംഗലശ്ശേരി എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |