SignIn
Kerala Kaumudi Online
Friday, 26 June 2026 4.18 AM IST

കിടപ്പ് രോഗി സംഗമം: ഒരുക്കം പൂർത്തിയായി

bed-ridddn-
കിടപ്പ് രോഗി

നാദാപുരം: പാലിയേറ്റീവ് കെയറും ടി.ഐ.എം. കമ്മിറ്റിയും സംയുക്തമായി പ്രദേശത്തെ കിടപ്പ് രോഗികൾക്കായി സംഘടിപ്പിക്കുന്ന ദ്വിദിന ക്യാമ്പ് ശനി, ഞായർ ദിവസങ്ങളിലായി ടി.ഐ.എം. ട്രെയിനിംഗ് കോളേജിൽ നടക്കും. ക്യാമ്പിൻ്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ പറഞ്ഞു. കെ.എം. അഭിജിത്ത് എം.എൽ.എ. ഉദ്ഘാടനം ചെയ്യും. പാലിയേറ്റീവ് പ്രവർത്തന രംഗത്ത് കൂടുതൽ ജനപങ്കാളിത്തം ശക്തപ്പെടുത്തുക എന്ന നിലയിൽ വിദ്യാർത്ഥികളിലൂടെ സേവന സന്നദ്ധ പ്രവർത്തന രംഗത്ത് പുതു തലമുറയെ സജ്ജമാക്കുകയെന്നതാണ് ലക്ഷ്യം. വാർത്ത സമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ വി.സി. ഇഖ്ബാൽ, സ്വാഗതസംഘം കൺവീനർ ഏരത്ത് റഹീം, ബംഗ്ലത്ത് മുഹമ്മദ്, കെ ഹേമചന്ദ്രൻ, നരിക്കോളിൽ ഹമീദ് ഹാജി പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL