കോഴിക്കോട്: കാലിക്കറ്റ് മാസ്റ്റർ ക്രിക്കറ്റേഴ്സ് (സി.എം.സി.) സംഘടിപ്പിക്കുന്ന ബി.എം.എച്ച് മാസ്റ്റർ പ്രീമിയർ ലീഗ് (എം.പി.എൽ) ക്രിക്കറ്റ് ടൂർണമെന്റിന്റെ താരലേലം നടന്നു. ജയിൽ റോഡ് ഹോട്ടൽ സ്പാനിലെ ഹാളിൽ നടന്ന ചടങ്ങ് എം.കെ. രാഘവൻ എം.പി. ഉദ്ഘാടനം ചെയ്തു. പി ഫൗസൽ ഹസൻ അദ്ധ്യക്ഷത വഹിച്ചു. വി.കെ ഫൈസൽ ബാബു എം.എൽ.എ. മുഖ്യാതിഥിയായി. നസ്വിൻ ആദ്യ കളിക്കാരനെ തിരഞ്ഞെടുത്തു. വാർത്താസമ്മേളനത്തിൽ പി.ഫൗസൽ ഹസ്സൻ, അക്താബ് കെ.എം, കെ അൽത്താഫ് സംസാരിച്ചു. ഓഗസ്റ്റ് 13 മുതൽ 16 വരെ നടക്കാവ് ടർഫ് ഓൺ ഗ്രൗണ്ടിൽ നടക്കും. ഓൺലൈൻ രജിസ്ട്രേഷൻ ചെയ്തവരിൽ തിരഞ്ഞെടുത്തവർക്ക് സമ്മാനം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |