SignIn
Kerala Kaumudi Online
Monday, 13 July 2026 1.48 AM IST

രവിയേട്ടൻ മറ്റ് യൂണിയനുകൾക്ക് മാതൃക: തുഷാർ വെള്ളാപ്പള്ളി

jju
വടകര ഗുരുദേവ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ എസ്.എൻ.ഡി.പി യോഗം വൈസ് പ്രഡിഡന്റ് തുഷാർ വെള്ളാപ്പള്ളി പി.എം.രവീന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തുന്നു

വടകര: മറ്റുള്ള യൂണിയനുകൾക്ക് മാതൃകയാക്കാനുള്ള വ്യക്തിത്വമാണ് പി.എം രവിയേട്ടനെന്ന് എസ്.എൻ.ഡി.പി യോഗം വൈസ് പ്രഡിഡന്റ് തുഷാർ വെള്ളാപ്പള്ളി. വിദ്യാഭ്യാസത്തിന് വേണ്ടി മലബാറിൽ ഏറ്റവും കൂടുതൽ ത്യാഗം ചെയ്ത വ്യക്തിയാണ് അദ്ദേഹമെന്നും തുഷാർ പറഞ്ഞു. ഗുരുദേവ ഓഡിറ്റോറിയത്തിൽ എസ്.എൻ.ഡി.പി യോഗം വടകര യൂണിയൻ സെക്രട്ടറിയും, എസ്.എൻ ട്രസ്റ്റ് എക്സിക്യുട്ടീവ് അംഗവും, വടകര എസ്.എൻ. കോളേജിന്റെ മാനേജരുമായ പി.എം.രവീന്ദ്രനെക്കുറിച്ചുള്ള അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. രവിയേട്ടനില്ലാതെ നടക്കുന്ന ആദ്യ പരിപാടിയാണ് ഇവിടെ നടക്കുന്നതെന്നും അതിൽ അതിയായ സങ്കടമുണ്ടെന്നും അനുസ്മരണ പ്രഭാഷണത്തിൽ എസ്.എൻ.ഡി.പി യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് പറഞ്ഞു.

യൂണിയൻ പ്രസിഡന്റ് എം.എം.ദാമോദരൻ അദ്ധ്യക്ഷത വഹിച്ചു. പ്രേമാനന്ദ സ്വാമികൾ, വടകര എസ്.എൻ കോളേജ് പ്രിൻസിപ്പൽ ഡോ.രാധാകൃഷ്ണൻ, ഡയറക്ടർ ബോർഡ് മെമ്പർമാരായ ബാബു പൂതംപാറ, ബാബു.സി.എച്ച്, കൗൺസിലർമാരായ ജയേഷ് വടകര, അനിൽ വൃന്ദാവനം, ബാബു മണിയാറത്ത്, പവിത്രൻ വീരഞ്ചേരി, ബാലൻ പാറക്കണ്ടി എന്നിവർ പ്രസംഗിച്ചു. വൈസ് പ്രസിഡന്റ് കെ.ടി.ഹരിമോഹൻ സ്വാഗതം പറഞ്ഞു. പി.എം.രവീന്ദ്രന്റെ മകൻ പി.എം.റൂബിനും ചടങ്ങിൽ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL