കുറ്റ്യാടി: തളീക്കര ഇല സാംസ്കാരിക കൂട്ടായ്മയുടെ നേതൃത്വത്തിൽ യുവ എഴുത്തുകാരി തീർഥ വിനോദിന്റെ 'അടയാളമില്ലാത്ത അതിഥി' നോവൽ സാഹിത്യ അക്കാഡമി അവാർഡ് ജേതാവ് ജയചന്ദ്രൻ മൊകേരി കായക്കൊടി പഞ്ചായത്ത് പ്രസിഡന്റ് യു.വി.ബിന്ദുവിന് നൽകി പ്രകാശനം ചെയ്തു. കെ.പി.രജീഷ് അദ്ധ്യക്ഷത വഹിച്ചു. ചന്ദ്രൻ പൂക്കാട് പുസ്‌തകം പരിചയപ്പെടുത്തി. നജ്‌മ തറവട്ടത്ത്, സാദിർ തലപ്പുഴ, രാജഗോപാലൻ കാരപ്പറ്റ, നാസർ തയ്യുള്ളതിൽ, ബിജു വളയന്നൂർ, രവീന്ദ്രൻ തളിയിൽ, പവിത്രൻ കുറ്റ്യാടി, കെ. പ്രേമൻ, ഇ.പി.കുഞ്ഞബ്ദുല്ല, ഗ്രീഷ്മ ആക്കൽ, ബെൻസിയ ജാഫർ, സി.വി. സുധീരൻ, കെ.പി. ശിവദാസൻ എന്നിവർ പ്രസംഗിച്ചു. കവിയരങ്ങും നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |