കൊടുവള്ളി: തണൽ ഡയാലിസിസ് സെന്ററിന്റെ ആഭിമുഖ്യത്തിൽ ഡയാലിസിസ് രോഗികളുടെ കുടുംബ സംഗമം നടന്നു. പി.കെ. ഫിറോസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.മുൻ എം.എൽ.എ അഡ്വ. പി.ടി.എ റഹീം മുഖ്യാതിഥിയായിരുന്നു. ഇ.കെ. മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. തണൽ കൊടുവള്ളി ഖത്തർ ചാപ്റ്റർ സമാഹരിച്ച ധനസഹായ ഫണ്ടിന്റെ കൈമാറ്റം പ്രമുഖ പ്രവാസി വ്യവസായി ഇ.പി. അബ്ദുറഹിമാൻ പി.ടി.എ.റഹീമിന് കൈമാറി. ഹസീന മേപ്പാല, കെ.പി.നാസർ, ഒ.പി. റഷീദ്, ഒ.ടി. സുലൈമാൻ, തങ്ങൾസ് മുഹമ്മദ്, കെ.ടി. ഫിറോസ്, കൊയിലാട്ട് അബുദു റഹ്മാൻ,എം. ഫൈസൽ, എൻ.പി. സിറാസ്, മുജീബ് മുത്താട്ട്, പി .മജിദ്, ഒ.പി. സലിം, ഇ.കെ.ഹക്കിം തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |