കുറ്റ്യാടി: പൂളക്കൂൽ വിംഗ്സ് ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തിൻ ഫുട്ബാൾ ക്വിസ് സംഘടിപ്പിച്ചു. വേളം ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ച പരിപാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്യങ്കാവിൽ ലീല ഉദ്ഘാടനം ചെയ്തു. കെ രാഗേഷ് അദ്ധ്യക്ഷത വഹിച്ചു. മലയാള ചലച്ചിത്ര പിന്നണി ഗായിക എസ്. ജാനകിയെയും ദക്ഷിണാഫ്രിക്കൻ ഫുട്ബാളർ ജയ്സൺ ആഡംസിനെയും അനുസ്മരിച്ചു. കെ.ടി. ബാബു ക്വിസ് അവതരണം നടത്തി. കെ.സുരേഷ് സമ്മാനദാനം നടത്തി. കെ.അജയകുമാർ, കെ.ടി.ചന്ദ്രൻ, പി.നിധിൻ പ്രസംഗിച്ചു. ദ്രുപത് മാധവ് വട്ടോളി ഒന്നാം സ്ഥാനവും അഭിഷേക് നമ്പീശൻ നിട്ടൂർ രണ്ടാം സ്ഥാനവും നേടി. മൂന്നാം സ്ഥാനം രജിത്ത്, വിനോദൻ മൊകേരി എന്നിവർ പങ്കിട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |