SignIn
Kerala Kaumudi Online
Wednesday, 15 July 2026 4.10 AM IST

എസ്.സി.എഫ്.ഡബ്ല്യു.എ യൂണിറ്റ് സമ്മേളനം

img
സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ സമ്മേളനം ജില്ലാ പ്രസിഡൻ്റ് വി പി കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

വടകര:ക്ഷേമ പെൻഷൻ ലഭിക്കുന്ന വയോജനങ്ങൾക്ക് ഓണക്കാലത്ത് ഉത്സവബത്ത അനുവദിക്കണമെന്ന് സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ (എസ്.സി.എഫ്.ഡബ്ല്യു.എ) ഊരാളുങ്കൽ യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. നാദാപുരം റോഡിൽ നടന്ന സമ്മേളനം ജില്ലാ പ്രസിഡന്റ് വി.പി കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡൻ്റ് പി കിഷോർകുമാർ അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായി സി.പി സോമൻ (പ്രസിഡന്റ് ), വി.പി ജനാർദ്ദനൻ, സി ബാലകൃഷ്ണൻ (വൈസ് പ്രസിഡൻ്റുമാർ), പി കിഷോർകുമാർ (സെക്രട്ടറി), കെ.ടി.കെ സോമൻ, പി പവിത്രൻ ( ജോ. സെക്രട്ടറിമാർ) പി ശശി( ട്രഷറർ ) എന്നിവരെ തെരഞ്ഞെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE, VAY0 JANAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL