മുക്കം: മൂന്നു ദിവസമായി മുക്കത്തു നടന്ന ഡി.വൈ.എഫ്.ഐ കോഴിക്കോട് ജില്ലാ സമ്മേളനം സമാപിച്ചു. ജില്ലാ പ്രസിഡന്റായി ദിപു പ്രേംനാഥിനെയും സെക്രട്ടറിയായി കെ അരുണിനെയും തെരഞ്ഞെടുത്തു. എം. എം ജിജേഷ്, എൽ.യു അഭിത്ത്, ഫഹദ് ഖാൻ (വൈസ് പ്രസിഡന്റുമാർ), എം കെ നികേഷ്, പി രാഹുൽ രാജ്, ടി അതുൽ (ജോ. സെക്രട്ടറിമാർ ), കെ എം നിനു (ട്രഷറർ) എന്നിവരാണ് മറ്റു ഭാരവാഹികൾ. 54 അംഗ ജില്ലാ കമ്മിറ്റിയെയും 16 അംഗ സെക്രട്ടേറിയറ്റിനെയും 43 സംസ്ഥാന സമ്മേളന പ്രതിനിധികളെയും സമ്മേളനം തെരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |