SignIn
Kerala Kaumudi Online
Wednesday, 15 July 2026 4.10 AM IST

ചരിത്രം പറഞ്ഞ് സ്റ്റാമ്പുകൾ; അപൂർവ ശേഖരവുമായി സരിൻ

sarin-
സ്റ്റാമ്പുകളുമായി സരിൻ

കോഴിക്കോട്: ലോകകപ്പിന്റെ ആവേശം ലോകമെമ്പാടും അലയടിക്കുമ്പോൾ, മൈതാനത്ത് പിറക്കുന്ന ചരിത്ര നിമിഷങ്ങളെ സ്റ്റാമ്പുകളിലൂടെ സ്വന്തം ശേഖരത്തിൽ സൂക്ഷിക്കുകയാണ് കോഴിക്കോട്ടെ വെസ്റ്റ്ഹിൽ സ്വദേശി ശ്രീരഞ്ജിനി വീട്ടിൽ സരിൻകുമാർ നായർ. 1930ൽ ഉറുഗ്വേയിൽ നടന്ന ആദ്യ ഫിഫ ലോകകപ്പ് മുതൽ വിവിധ ലോകകപ്പുകളെ അനുസ്മരിപ്പിക്കുന്ന 60 0ലധികം സ്റ്റാമ്പുകളാണ് സരിന്റെ കൈവശമുള്ളത്. എക്സ്ചേഞ്ച്, പർച്ചേസ്, ലേലം എന്നീ വഴികളിലൂടെയാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സ്റ്റാമ്പുകൾ ശേഖരിക്കുന്നത്. ഓരോ സ്റ്റാമ്പും ഒരു ടൂർണമെന്റിന്റെ മാത്രമല്ല, ഒരു കാലഘട്ടത്തിന്റെ കൂടി കഥ പറയുന്നതാണ്. അർജന്റീനയുടെ ആരാധകനായ സരിന്റെ പ്രിയപ്പെട്ട ശേഖരങ്ങളിലൊന്നാണ് 2022 ഖത്തർ ലോകകപ്പിൽ മെസി അര്‍ജന്റീനയെ ലോക കിരീടത്തിലേക്ക് നയിച്ച ഓർമകൾ ഉൾക്കൊള്ളുന്ന സ്റ്റാമ്പുകൾ. അവ സ്വന്തമാക്കാൻ രണ്ടര വർഷത്തോളമാണ് സരിൻ കാത്തിരുന്നത്. ആ വിജയത്തിന്റെ ആവേശവും വികാരവും ഇന്നും അദ്ദേഹം കാത്തുസൂക്ഷിക്കുന്നു.

സ്പോർട്സ്, ഒളിമ്പിക്സ്, വിവിധ രാജ്യങ്ങൾ, ചരിത്രസംഭവങ്ങൾ തുടങ്ങി ഒരു ലക്ഷത്തിലധികം സ്റ്റാമ്പുകൾ എന്റെ ശേഖരത്തിലുണ്ടെന്ന്

സരിൻ പറയുന്നു. ഭാര്യ അഞ്ജലിയും മക്കളായ അക്ഷരയും ശ്രീയനുമാണ് ഈ ഹോബിക്ക് പിന്തുണ നൽകുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL