SignIn
Kerala Kaumudi Online
Thursday, 16 July 2026 4.34 AM IST

ഓപ്പറേഷൻ തൂഫാൻ റസിഡൻസ് യോഗം

kdy2-
ലഹരിക്കെതിരെയുള്ള ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി കൊടുവള്ളി നഗരസഭയിൽ നടന്ന വിവിധ റസിഡൻസ് അസോസിയേഷനുകളുടെ യോഗം നഗരസഭ ചെയർപേഴ്സൺ സഫീന ഷമീ ഉദ്ഘാടനം ചെയുന്നു

കൊടുവള്ളി: ലഹരിക്കെതിരായ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി കൊടുവള്ളി നഗരസഭയിൽ വിവിധ റസിഡൻസ് അസോസിയേഷനുകളുടെ യോഗം ചേർന്നു. നഗരസഭ ചെയർപേഴ്സൺ സഫീന ഷമീ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ കെ .കെ.എ. കാദർ അദ്ധ്യക്ഷത വഹിച്ചു. 31നകം ജാഗ്രതാസമിതികൾ രൂപീകരിക്കാനും ബോധവത്ക്കരണം സംഘടിപ്പിക്കാനും തീരുമാനിച്ചു. കൊടുവള്ളി സബ് ഇൻസ്പെക്ടർ രഞ്ജിത് കുമാർ, പി. പി. മൊയ്തീൻകുട്ടി, റാബിയ അഷ്റഫ്, മജീദ് പുനത്തിൽ, പി.കെ. അസൈനാർ, കെ.സി. മൈമൂന, യു.കെ. അബൂബക്കർ, കെ. ഹസീന, പി.ടി. ഷറഫുദ്ദീൻ, രഞ്ജിത്ത് കുമാർ എന്നിവർ പ്രസംഗിച്ചു. ഷബ്ന സുനീർ സ്വാഗതവും ഒ.പി. മജീദ് നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL