SignIn
Kerala Kaumudi Online
Thursday, 16 July 2026 4.34 AM IST

വീടൊരുക്കാൻ ഫുഡ് ഫെസ്റ്റ്

kunnamangalamnews
സഹപാഠിക്ക് വീടൊരുക്കാൻ മർകസ് ബോയ്സ് സ്കൂളിലെ എൻ.എസ്.എസ് വളണ്ടിയർമാർ ഫുഡ് ഫെസ്റ്റ് നടത്തുന്നു

കുന്ദമംഗലം: സ്കൂളിലെ സഹപാഠിക്ക് വീടൊരുക്കാൻ എൻ.എസ്.എസ് വളണ്ടിയർമാർ ഫുഡ് ഫെസ്റ്റ് നടത്തി. കാരന്തൂർ മർകസ് ബോയ്സ് ഹയർസെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് വിദ്യാർത്ഥികളാണ് 'സ്നേഹഭവനം' പദ്ധതിയിൽ വീട് നിർമാണത്തിനായി ഫുഡ് ഫെസ്റ്റ് നടത്തിയത്. പ്രിൻസിപ്പൽ കെ.ബഷീർ ഉദ്ഘാടനം ചെയ്തു. ജി. അനീസ് മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. ടി.കെ ഫിറോസ് ബാബു, യു.എം ലത്തീഫ്, ടി.കെ നസീർ, കെ കെ ഇസ്മാഈൽ, പി എ നജ്മുദ്ധീൻ, കെ വി അഹമ്മദ്, എം മുഹമ്മദലി, ടി കെ ബൈജു എന്നിവർ നേതൃത്വം നൽകി. വളണ്ടിയർ ലീഡർ കെ ആബിദ് റഹ്‌മാൻ സ്വാഗതവും മുഹമ്മദ് ഷാൻ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL