കൊയിലാണ്ടി: മത്സ്യ തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു.)ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏരിയ ടേഡ് യൂണിയൻ ലീഡേഴ്സ് ക്യാമ്പ് സംഘടിപ്പിച്ചു. ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കൂട്ടായി ബഷീർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.ദാസൻ അദ്ധ്യക്ഷത വഹിച്ചു. സി.എം.സുനിലേശൻ സ്വാഗതവും ടി.പി. അംബിക നന്ദിയും പറഞ്ഞു. വി.കെ.മോഹൻദാസ് റിപ്പോർട്ടിംഗ് അവതരിപ്പിച്ചു. എ.പി ഉണ്ണിക്കൃഷ്ണൻ ,എം.കെ. മഹേഷ്, കെ.സുന്ദരേശൻ എന്നിവർ പ്രസംഗിച്ചു. "കടൽ ഖനനനീക്കത്തിൽ നിന്ന് കേന്ദ്ര-- സംസ്ഥാന സർക്കാരുകൾ പിൻമാറുക, ജില്ലയിൽ നിർമ്മാണം പൂർത്തിയായ പുനർ ഗേഹ ഫ്ലാറ്റുകൾ ഉടൻ അർഹതാ ലിസ്റ്റ് പ്രകാരം വിതരണം ചെയ്യുക തുടങ്ങിയ പ്രമേയങ്ങൾ അവതരിപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |