SignIn
Kerala Kaumudi Online
Friday, 17 July 2026 3.30 AM IST

സുബ്രതോ കപ്പ് ചാമ്പ്യന്മാർ

news-
മുഹമ്മദ് നിഹാൽ ഉദ്ഘാടനം ചെയ്യുന്നു

നരിപ്പറ്റ: കുന്നുമ്മൽ ഉപജില്ലാ സുബ്രതോ കപ്പ് ഫുട്‌ബോൾ ടൂർണമെന്റ് ജൂനിയർ വിഭാഗത്തിൽ നരിപ്പറ്റ ആർ.എൻ. എം. ഹയർ സെക്കൻഡറി സ്കൂൾ ചാമ്പ്യന്മാരായി. വട്ടോളി സംസ്കൃതം ഹൈസ്കൂൾ രണ്ടും നാഷണൽ ഹയർ സെക്കൻഡറി സ്കൂൾ മൂന്നും സ്ഥാനങ്ങൾ നേടി. സബ് ജൂനിയർ വിഭാഗത്തിൽ കുറ്റ്യാടി ഗവ. ഹയർസെക്കൻഡറി സ്കൂളിനാണ് കിരീടം, കെ.വി. കെ. എം. യു. പി. സ്കൂൾ ദേവർ കോവിൽ രണ്ടും ആർ. എൻ. എം. ഹയർ സെക്കൻഡറി സ്കൂൾ മൂന്നും സ്ഥാനത്തെത്തി. വെള്ളിയോട് എച്ച്. എസ്. എസ്. ഗ്രൗണ്ടിൽ നടന്ന മത്സരം ഏഷ്യൻ കപ്പ് വോളിബോൾ മെഡൽ ജേതാവ് മുഹമ്മദ് നിഹാൽ ഉദ്ഘാടനം ചെയ്തു. ഉപജി ല്ലാ ഗെയിംസ് അസോസിയേഷൻ സെക്രട്ടറി എം. ഷഫീഖ്, പി.പി. മുഹമ്മദ്, സനിത്ത് വാഴയിൽ, വി.കെ. പ്രജിൽ, ഇ.കെ. ശശീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL