SignIn
Kerala Kaumudi Online
Friday, 17 July 2026 3.30 AM IST

പരീശിലനം സംഘടിപ്പിച്ചു

kdy2-
ഗ്രാമീണ പദ്ധതിയുടെ ഭാഗമായി ജനപ്രതിനിധികൾക്ക് കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പരിശീലന പരിപാടിബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.സി.ഉസൈൻ ഉദ്ഘാടനം ചെയ്യുന്നു

കൊടുവള്ളി: വികസിത് ഭാരത് തൊഴിലും ഉപജീവനവും ഉറപ്പുനൽകുന്ന ഗ്രാമീണ പദ്ധതിയുടെ ഭാഗമായി ജനപ്രതിനിധികൾക്ക് കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പരിശീലന പരിപാടി സംഘടിപ്പിച്ചു.ആദ്യ ദിനത്തിൽ താമരശ്ശേരി, കോടഞ്ചേരി പഞ്ചായത്തുകൾക്കുള്ള പരിശീലനം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.സി.ഉസൈൻ ഉദ്ഘാടനം ചെയ്തു. സ്‌ഥിരം സമിതി അദ്ധ്യക്ഷ മൈമൂന ഹംസ അദ്ധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം പി.ജി. മുഹമ്മദ്, ബ്ലോക്ക് പഞ്ചായത്ത് പ്രോഗ്രാം ഓഫിസർ കെ.അബ്ദുൽ റഹീം, ഓമശ്ശേരി പഞ്ചായത്ത് അസി. സെക്രട്ടറി ബ്രിജേഷ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു. കട്ടിപ്പാറ, മടവൂർ, തിരുവമ്പാടി, കൂടരഞ്ഞി പഞ്ചായത്തുകളുടെ പരിശീലനം ഇന്നും കിഴക്കോത്ത്, ഓമശ്ശേരി, പുതുപ്പാടി പഞ്ചായത്തുകളുടെ പരിശീലനം നാളെയും നടക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL