കൊയിലാണ്ടി: താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ ഒൻപതു വയസുകാരന് വിരലിന്റെ ചലനശേഷി നഷ്ടപ്പെടാനിടയായ ചികിത്സാ പിഴവിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ താലൂക്ക് ആശുപത്രിയിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു. ആശുപത്രി കവാടത്തിൽ പൊലീസ് മാർച്ച് തടഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. എൽ.ജി. ലിജീഷ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് പ്രദീപ് ടി.കെ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ ബി.പി. ബബീഷ്, എൻ. ബിജീഷ്, ബ്ലോക്ക് ട്രഷറർ ആർ.ബി. റിബിൻ കൃഷ്ണ എന്നിവർ പ്രസംഗിച്ചു. ബ്ലോക്ക് സെക്രട്ടറി ബിജോയ് സി. സ്വാഗതവും ജില്ലാ കമ്മിറ്റി അംഗം കീർത്തന നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |