രാമനാട്ടുകര: ഫുട്ബോൾ ലോകകപ്പിന്റെ പശ്ചാത്തലത്തിൽ പൊതുജനങ്ങളിൽ ഖരമാലിന്യ പരിപാലന ചട്ടങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കാൻ ജില്ലാ ശുചിത്വമിഷനും നാഷണൽ സർവ്വീസ് സ്കീം കാലിക്കറ്റ് യൂണിവേഴ്സിറ്റി കോഴിക്കോടും സംയുക്തമായി ഫാറൂഖ് ട്രെയിനിംഗ് കോളേജിൽ എൻ.എസ്. എസ് യൂണിറ്റുകളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ബിൻവിൻ ഗോൾ ചാലഞ്ചിന് തുടക്കമായി. അസി. കളക്ടർ മാളവിക. ജി നായർ ഉദ്ഘാടനം ചെയ്തു. ഫാറൂഖ് ട്രെയ്‌നിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ.ടി.മുഹമ്മദ് സലീം അദ്ധ്യക്ഷത വഹിച്ചു. എൻ.എസ്.എസ് ജില്ലാ കോ ഓർഡിനേറ്റർ ഫസീൽ അഹമ്മദ്, ശുചിത്വ മിഷൻ അസി. കോ ഓർഡിനേറ്റർ സി.കെ സരിത്ത്, പ്രോഗ്രാം ഓഫീസർ ജോതിഷ് ഒ, റൗളത്തുൽ ഉലൂം അറബിക്ക് കോളേജ് പ്രിൻസിപ്പൽ ഡോ. ഷഹദ് ബിൻ അലി, ഫറൂഖ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചർ എഡ്യുക്കേഷൻ പ്രിൻസിപ്പൽ ഡോ. എ.പി അബ്ദുൾ ഖാദർ, എ.എൽ.പി സ്കൂൾ ഹെഡ്മാസ്റ്റർ സി.പി സെയ്ഫുദ്ധീൻ, പ്രോഗ്രാം ഓഫീസർമാരായ ഡോ. ടി മൻസൂർ അലി, ഡോ. എ.പി, മുഹമ്മദ് ഇർഷാദ്, ഡോ വഹീദ ബീഗം ഡോ. സി. നൗഫൽ , ഡോ അനീസ് മുഹമ്മദ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |