SignIn
Kerala Kaumudi Online
Sunday, 19 July 2026 7.32 AM IST

ജനപ്രതിനിധികളെ​  ആദരിച്ചു​ 

lockel
സഹപാഠിസംഗമത്തിൽ തിരൂരങ്ങാടി എം എൽ എ പി എം എ സമീറിന് സുഹറ ടീച്ചർ ഉപഹാരം സമർപ്പിക്കുന്നു

ഫറോക്ക്: ഫാറൂഖ് ഹൈസ്‌കൂൾ 1994 പത്താംക്ലാസ് വിദ്യാർത്ഥികളുടെ കുട്ടായ്മയായ തിരുമുറ്റം 94 നടത്തിയ സഹപാഠിസംഗമത്തിൽ തിരൂരങ്ങാടി എം.എൽ.എ പി.എം.എ സമീർ, കുന്ദമംഗലം ബോക്ക് പഞ്ചായത്ത് മെമ്പർ എം സമീറ, രാമനാട്ടുകര മുനിസിപ്പൽ കൗൺസിലർ വി അബ്ദുൽ ലത്തീഫ്, ഫറോക്ക് മുനിസിപ്പൽ കൗൺസിലർ സി.കെ സജ്ന തുടങ്ങിയവർക്ക് സ്നേഹോപഹാരം നൽകി ആദരിച്ചു. ചെയർമാൻ ബഷീർ കോടമ്പുഴ അ​ദ്ധ്യക്ഷത വഹിച്ചു. അന്നത്തെ പ്രധാനാ​ദ്ധ്യാപിക സുഹറ ഉ​ദ്ഘാടനം ചെയ്തു.

എൻ.സി അബൂബക്കർ മുഖ്യതിഥിയായി. ഫസൽ മഠത്തിൽ, നവീദ് ബിൻ സെയ്ത്, പി.എം.എ സമീർ എം.എൽ.എ തുടങ്ങിയവർ പ്രസംഗിച്ചു. കലാപരിപാടികളും നടന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL