താമരശ്ശേരി: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ചരമവാർഷികത്തിൽ എൻ.ജി.ഒ. അസോസിയേഷൻ താമരശ്ശേരി ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ താലൂക്ക് ആശുപത്രിയിലേക്ക് അനുവദിച്ച വീൽ ചെയറുകൾ ജില്ലാ പ്രസിഡന്റ് പ്രേംനാഥ് മംഗലശ്ശേരി വിതരണം ചെയ്തു. കേരളത്തെ സമഗ്ര വികസനത്തിൻ്റെ പാതയിൽ അതിവേഗം ബഹുദൂരം മുന്നോട്ട് നയിച്ച ഇച്ഛാശക്തിയുള്ള ഭരണാധികാരിയായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് അദ്ദേഹം സ്മരിച്ചു. താലൂക്ക് ആശുപത്രി സൂപ്രണ്ട് .കെ. ഗോപാലകൃഷ്ണൻ വീൽചെയറുകൾ ഏറ്റുവാങ്ങി. ബ്രാഞ്ച് പ്രസിഡന്റ് സി ബിനീഷ് അദ്ധ്യക്ഷത വഹിച്ചു. സെറ്റോ ജില്ലാ ചെയർമാൻ സിജു കെ. നായർ, യു.കെ. ആയിഷക്കുട്ടി, ജൂബി ജോസഫ്, എം.ലീല, പി ഉണ്ണികണ്ണൻ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |