ബാലുശ്ശേരി: യു.ഡി.എഫ് ഇന്ദിരാ കട്ട് കേരളത്തിന് വേണ്ട, വൈദ്യുതി വിതരണം സർക്കാർ സമ്പൂർണ്ണ പരാജയം എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് ഡി.വൈ.എഫ്.ഐ ബാലുശ്ശേരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ.എസ്.ഇ.ബി ഓഫീസിലേക്ക് യുവജന മാർച്ച് സംഘടിപ്പിച്ചു. നീണ്ട 10 വർഷത്തെ ഇടവേളയ്ക്കുശേഷം കേരളത്തിൽ പവർകട്ട് ഏർപ്പെടുത്തിയ ജനദ്രോഹ നടപടിക്കെതിരെ നടത്തിയ മാർച്ച് ഡി.വൈ.എഫ്.ഐ.ജില്ലാ സെക്രെട്ടറിയേറ്റ് അംഗം എസ്.എസ്. അതുൽ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് അതുൽ പ്രസിൻ അദ്ധ്യക്ഷത വഹിച്ചു. കെ.ജി അരുൺ,എസ്. ബി അക്ഷയ്, എ.വി. വിഷ്ണു, വി.എം അഖിൽ, കെ.സി. അനൂപ്, കെ അതിത്ത്, രാഹുൽ റാം എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |