പയ്യോളി: നഗരസഭയും പരിസ്ഥിതി പയ്യോളിയും വിവിധ ഘടകങ്ങളുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന 'ഹരിത ഭവനം' പദ്ധതിയുടെ ഭാഗമായി റിസോഴ്സ് പേഴ്സൺ ശില്പശാല നഗരസഭ അദ്ധ്യക്ഷ എൻ സാഹിറ ഉദ്ഘാടനം ചെയ്തു. മുജേഷ് ശാസ്ത്രി അദ്ധ്യക്ഷത വഹിച്ചു. വടയക്കണ്ടി നാരായണൻ ഹരിത ഭവനം ക്ലാസെടുത്തു. ഹരിത ഭവനം പ്രതിജ്ഞയെടുത്തു. കെ.ടി സിന്ധു, പി.എം ഹൈറുനീസ, വിജയൻ പെരിങ്ങാട്, കെ.ടി രാജീവൻ, പി.പി രമ്യ, ഇബ്രാഹിം തിക്കോടി, എ.കെ ദേവദാസൻ, കെ.ടി ജയകൃഷ്ണൻ, രാജൻ കൊളാവിപ്പാലം, റസിയ ഫൈസൽ, മുസദിക്ക് പയ്യോളി, ഇരിങ്ങൽ അനിൽകുമാർ, വിമൽ പ്രസാദ്, എം അശോകൻ, ഇ.പി സുഭാഷ്, കെ അശോകൻ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |