മുക്കം: തുടർച്ചയായുണ്ടാകുന്ന അപ്രഖ്യാപിത വൈദ്യുതി മുടക്കത്തിനെതിരെ വേറിട്ട പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐ മുക്കം മേഖല കമ്മിറ്റി. മുക്കം ബസ് സ്റ്റാൻഡിലെത്തിയ യാത്രക്കാർക്കും, ബസുകളിലെ യാത്രക്കാർക്കും, ഓട്ടോ തൊഴിലാളികൾക്കും, വ്യാപാരികൾക്കും മെഴുകുതിരികൾ സൗജന്യമായി വിതരണം ചെയ്താണ് പ്രവർത്തകർ പ്രതിഷേധം രേഖപ്പെടുത്തിയത്. വരും ദിവസങ്ങളിലും വൈദ്യുതി മുടക്കത്തിന് പരിഹാരമായില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് ഡി.വൈ.എഫ്.ഐ നേതൃത്വം അറിയിച്ചു. പ്രതിഷേധത്തിന് ജാഫർ ശരീഫ് , ഷിജിൽ, അതുൽ കച്ചേരി, അവിനാഷ്, അംറീൻ, അഭിനവ്, അശ്വിൻ കെ മാധവ്, അശ്വിൻ പി പി എന്നിവർ സംബന്ധിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |