കോഴിക്കോട്: ഹനുമാൻസേന ഭാരതിന്റെ നേതൃത്വത്തിൽ വർഷംതോറും നടത്തിവരാറുള്ള സൗജന്യ രാമായണ വിതരണം തളി മഹാദേവ ക്ഷേത്രത്തിൽ ഭക്തർക്ക് വിതരണം ചെയ്തു. തളി ദേവസ്വം ബോർഡ് എക്സിക്യൂട്ടീവ് ഓഫീസർ സംഗമേഷ് ശർമ്മ, ഗുരു മുത്തപ്പൻ കാവിലമ്മ മഠാധിപതി ഗോപാലസ്വാമിക്ക് രാമായണ ഗ്രന്ഥം നൽകി ഉദ്ഘാടനം ചെയ്തു. എ.എം ഭക്തവത്സലൻ അദ്ധ്യക്ഷത വഹിച്ചു. പരുത്തിയിൽ സുരേന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി. രവി മംഗലത്ത്, അഡ്വ. രവിരാജ്, ശ്രീകല വിജയൻ, ഓ കൃഷ്ണൻ, മാതാ അംബിക, നിഖിൽ ആര്യ, നിതിൽ നരിക്കുനി എന്നിവർ പ്രസംഗിച്ചു. ധനേഷ് ജയിൽ റോഡ്, എൻ എം ഷനൂപ്, സുന്ദരൻ ഷെട്ടി, ശ്യാമള ബേപ്പൂർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |