കോഴിക്കോട്: എസ്.എൻ.ഡി.പി യോഗം വടകര യൂണിയൻ എസ്.എസ്.എൽ.സി, പ്ലസ് ടു വിഷയങ്ങളിൽ എ പ്ലസ് നേടിയ മെമ്പർമാരുടെ മക്കൾക്ക് ഉപഹാര വിതരണവും,ഗുരുജയന്തി ആഘോഷ സ്വാഗത സംഘം കമ്മറ്റി രൂപീകരണവും നടത്തി. വൈസ് പ്രസിഡന്റ് കെ.ടി.ഹരിമോഹൻ അദ്ധ്യക്ഷത വഹിച്ചു. ഡയരക്ടർ ബോർഡ് മെമ്പർ ബാബു പൂതംപാറ മുഖ്യപ്രഭാഷണം നടത്തി. പി.എം.റൂബിൻ,സ്റ്റാഫ് സെക്രട്ടറി പി.രാധാകൃഷ്ണൻ, റഷീദ് കക്കട്ട്, ബാബു.സി.എച്ച് എന്നിവർ പ്രസംഗിച്ചു. കൗൺസിലർമാരായ ജയേഷ് വടകര, അനിൽ വൃന്ദാവനം, ബാബു മണിയാറത്ത്, പവിത്രൻ വീരഞ്ചേരി, സത്യൻ വെള്ളൂർ,ബാലൻ പാറക്കണ്ടി എന്നിവർ സംബന്ധിച്ചു. 150 അംഗ ഗുരുജയന്തി ആഘോഷ സ്വാഗതസംഘം കമ്മറ്റിയും രൂപീകരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |