SignIn
Kerala Kaumudi Online
Friday, 11 September 2026 1.26 AM IST

ഗ്രീനിംഗ് മുക്കം പദ്ധതിക്ക് തുടക്കം

greening
നഗരസഭ ചെയർപേഴ്സൺ ഫലവൃക്ഷത്തൈ നട്ട് ഗ്രീനിംഗ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കുന്നു

മുക്കം: വീടുകളിൽ ഫലവൃക്ഷത്തൈ നട്ടുപിടിപ്പിക്കുന്ന ഗ്രീനിംഗ് മുക്കം പദ്ധതിക്ക് നഗരസഭയിൽ തുടക്കമായി. ഒരു ലക്ഷം ഫലവൃക്ഷത്തൈകളും തദ്ദേശിയ വൃക്ഷത്തൈകളും നട്ടുപിടിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ട്രീബ്യൂട്ട് ബൈസ്റ്റോറീസ് എന്ന സി.എസ്.ആർ സംരംഭവുമായി ചേർന്നാണ് പദ്ധതിക്ക് രൂപം നൽകിയത്. നഗരസഭാതല ഉദ്ഘാടനം ചെയർപേഴ്സൺ അഡ്വ. കെ.പി.ചാന്ദ്നി നിർവഹിച്ചു. വൈസ് ചെയർപേഴ്സൺ സി. എ. പ്രദീപ് കുമാർ അദ്ധ്യക്ഷത വഹിച്ചു. അബ്ദുൾ അസീസ് വാർപ്പിൽ, റാഷിദ് കുന്നത്ത്, ഷെരീഫ് വെണ്ണക്കോട്, ബബിത മനോജ്, സുഹറ വഹാബ്, റഹ്മത്ത്, സുനിൽ പൊയ്യേരി, അനീഫ് മുഹമ്മദ്, ധനിഷ, സത്യനാരായണൻ, റസീല ജാസ്മിൻ, ഭവന വിനോദ്, മാധവൻ നായർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL