കുന്ദമംഗലം: ഹയർസെക്കൻഡറി സ്ക്കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പോപൊലോ ഫെസ്റ്റ് നവംബർ 13, 14,15 തിയതികളിൽ സ്ക്കൂളിൽ സംഘടിപ്പിക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പതിവ് സ്ക്കൂൾ വാർഷികാഘോഷങ്ങലിൽ നിന്ന് വ്യത്യസ്തമായി കുന്ദമംഗലത്തിന്റെ ചരിത്രവും പാരമ്പര്യവും പൈതൃകവും കലയും സാഹിത്യവും സംസ്കാരവും രുചിവൈവിദ്ധ്യങ്ങളും വ്യവസായ വാണിജ്യമേഖലകളും നാടിന്റെ തനത് സവിശേഷതകളും പരിചയപ്പെടുത്തുന്ന രീതിയിലാണ് പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നത്. ഫെസ്റ്റിന്റെ ഭാഗമായി വിവിധ കലാകായിക മത്സരങ്ങൾ, ലിറ്ററേച്ചർഫെസ്റ്റ ് തുടങ്ങിയവ നടക്കും. വാർത്താ സമ്മേളനത്തിൽ സ.വി.സംജിത്ത്, ഒ.കല, ടിപി.നിധീഷ്കുമാർ, എം.ബാബുമോൻ, പ്രവീൺ, ബിജുപൂതക്കണ്ടി എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |