കൊടുവള്ളി: പടനിലം പാലത്തിന്റെ ശേഷിക്കുന്ന നിർമാണ പ്രവൃത്തികൾ വേഗത്തിൽ പൂർത്തീകരിക്കുന്നതിനുള്ള ഇടപെടലുകൾ ശക്തമാക്കിയതായി പി.കെ. ഫിറോസ് എം.എൽ.എ. പാലം സന്ദർശിച്ച് പ്രവൃത്തി പുരോഗതി വിലയിരുത്തുകയായിരുന്നു. നിർമാണം അനാവശ്യമായി വൈകുന്നത് അനുവദിക്കാനാകില്ലെന്നും കരാർ വ്യവസ്ഥകൾ പ്രകാരം പ്രവൃത്തി സമയബന്ധിതമായി പൂർത്തീകരിക്കാൻ കരാറുകാർ തയ്യാറാകണമെന്നും പി.കെ. ഫിറോസ് എം.എൽ.എ പറഞ്ഞു. ആവശ്യമായ സാങ്കേതിക നടപടികൾ പൂർത്തിയാക്കി പ്രവൃത്തി വേഗത്തിലാക്കുന്നതിനുള്ള ഇടപെടലുകൾ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.സഫിയ മുഹമ്മദ്, ഗിരീഷ് കുമാർ, സക്കീന മുഹമ്മദ്, സാലിഹ ഇബ്രാഹിം, അസറുദ്ദീൻ തുടങ്ങിയവർ സന്ദർശനത്തിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |