കുന്ദമംഗലം: മർകസ് ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സഹജീവി സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും കരുതൽ കൂട്ടായ്മ രൂപീകരണം 'ഒപ്പം ചേരാം' എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചു. മർകസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഹെലൻ കെല്ലർ അവാർഡ് ജേതാവും ഡിസബിലിറ്റി റൈറ്റ്സ് ആക്ടിവിസ്റ്റുമായ കെ.കെ ഉമ്മർ ഫാറൂഖ് ലക്ഷദ്വീപ് ഉദ്ഘാടനം ചെയ്തു. മർകസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ കെ.ബഷീർ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ജി.അനീസ് മുഹമ്മദ് സ്വാഗതവും എം.പി. അബ്ദുൽ ഷാനിർ നന്ദിയും പറഞ്ഞു. കെ.വി. ജ്യോതിഷ്, പി.എ.നജ്മുദ്ദീൻ, എം.മുഹമ്മദ് യൂനുസ് എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |