മുക്കം: കഴിഞ്ഞ ദിവസം ഭോപ്പാലിൽ നിര്യാതനായ മുക്കം സ്വദേശിയായ സൈനികൻ മിദ്ലാജിന്റെ മൃതദേഹം വിലാപയാത്രയായി ജന്മനാട്ടിലെത്തിച്ചു. വിമാനമാർഗം കരിപ്പൂർ വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം പ്രത്യേക ആംബുലൻസിലാണ് ജന്മനാട്ടിലേക്ക് കൊണ്ടുവന്നത്.സൈനിക അകമ്പടിയിലെത്തിയ ഭൗതികശരീരം വഹിച്ചു കൊണ്ടുള്ള ആംബുലൻസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ നെല്ലിക്കാപറമ്പിൽ കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി. അബ്ദുൾ അക്ബറിന്റെ നേതൃത്വത്തിലുള്ള ജനപ്രതിനിധികളും നാട്ടുകാരും ചേർന്ന് സ്വീകരിച്ച് വിലാപയാത്രയായാണ് വീട്ടിലേക്ക് കൊണ്ടുപോയത്. വഴിനീളെ കാത്തിരുന്ന നിരവധിപേർ സൈനികന് അന്ത്യോപചാരം അർപ്പിച്ചു. സംസ്‌കാരം സൈനിക ബഹുമതികളോടെ ഇന്ന് നടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |