മുക്കം: അങ്കണവാടി കുട്ടികൾക്കായുള്ള ബാല്യസ്പന്ദനം ത്രൈമാസ ആരോഗ്യ പദ്ധതിയുടെ കാരശ്ശേരി പഞ്ചായത്ത്തല ഉദ്ഘാടനം കല്പൂർ അങ്കണവാടിയിൽ നടന്നു.വാർഡ് മെമ്പർ മുസീർ അദ്ധ്യക്ഷത വഹിച്ചു. കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അബ്ദുൽ അക്ബർ ഉദ്ഘാടനം നിർവഹിച്ചു. ക്ഷേമ കാര്യസ്റ്റാന്റിംഗ് ചെയർപേഴ്സൺ ജിപ്സ, എ.എൽ.എം.എസ്.സി അംഗങ്ങളായ രാജൻ കൗസ്തുഭം, ശാന്ത ദേവി മൂത്തേടത്ത്, ശ്രീധരൻ പയ്യോറമ്മേൽ എന്നിവർ പ്രസംഗിച്ചു. ജെ.പി എച്ച്.എൻ നിമ്മി, എം.എൽ.എസ്.പി ജിഷ ജോൺ, ആർ.ബി.എസ് കെ മെഹാറ, ഈശ്വരി എന്നിവർ പങ്കെടുത്തു, ഐ.സി.ഡി.എസ് സൂപ്പർ വൈസർ സുസ്മിത സ്വാഗതവും അങ്കണവാടി വർക്കർ ജയശ്രീ നന്ദിയും പറഞ്ഞു. ആരോഗ്യപരിശോധനയും സംഘടിപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |