കൊടുവള്ളി: ജില്ല ബാൾ ബാഡ്മിന്റൺ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ എളേറ്റിൽ എം.ജെ ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടന്ന ജില്ല സബ് ജൂനിയർ ബാൾ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ ഫറോക്ക് റിക്രിയേഷൻ ക്ലബും പെൺകുട്ടികളുടെ വിഭാഗത്തിൽ യു.എച്ച്.എച്ച്.എസ്.എസ് ചാലിയവും ജേതാക്കളായി. ആൺകുട്ടികളിൽ എം.ജെ.എച്ച്.എസ്.എസ് എളേറ്റിലും പെൺ കുട്ടികളിൽ ചാലിയാർ സ്പോർട്സ് അക്കാഡമിയും രണ്ടാം സ്ഥാനം നേടി. ചാലിയാർ സ്പോർട്സ് അക്കാഡമിയും എസ്. ഐ.എച്ച്.എസ്.എസ് ഉമ്മത്തൂരും ഇരു വിഭാഗങ്ങളിലും മൂന്നാം സ്ഥാനം കരസ്ഥമാക്കി. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.സി. ഹുസൈൻ ജേതാക്കൾക്ക് ട്രോഫി സമ്മാനിച്ചു. എം.ഏ. റഊഫ് അദ്ധ്യക്ഷത വഹിച്ചു. പി. ഷഫീഖ്, കെ. അബ്ദുൽ മുജീബ്, ഷബീർ ചുഴലിക്കര, പി. പി. ഷഹർബാനു, ഒ. മുഹമ്മദ് ഇല്യാസ്, പി. സഫ്‌നിയ, സി.സി മുഹമ്മദ് ഹംറാസ്, ടി. ഷാനിഫ് എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |