ചേളന്നൂർ: ചേളന്നൂർ ഗ്രാമപഞ്ചായത്ത് ജൈവവൈവിധ്യ മാനേജ്മെന്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിൽഡ്രൻസ് ബയോഡൈവേഴ്സിറ്റി കോൺഗ്രസ് ഒളോപ്പാറ സ്നേഹതീരം റിസോർട്ടിൽ നടന്നു. പഞ്ചായത്ത് പരിധിയിലെ യു.പി, ഹൈസ്കൂൾ വിദ്യാർത്ഥികളും സ്കൂൾ കോഓർഡിനേറ്റർമാരായ അദ്ധ്യാപകരും പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്റ് എം. സ്വപ്ന ഉദ്ഘാടനം ചെയ്‌തു. ഇ. അനൂപ് മുഖ്യാതിഥിയായി. എം.കെ. രാജേന്ദ്രൻ അദ്ധ്യക്ഷനായി. ഷീന ചെറുവോത്ത്, പി.ഇസ്മായിൽ, ജീന നമ്പീവിട്ടിൽ, ഡോ. മഞ്ജു കെ.പി, ഇ.എം. പ്രകാശൻ, രാജേഷ് എൻ. പ്രസംഗിച്ചു. പ്രശ്നോത്തരി മത്സര വിജയികൾക്ക് സമ്മാനം നൽകി. ഇ. രാജൻ, പി. നിതിൻ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. വിവിധ പരിപാടികൾ നടന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |