SignIn
Kerala Kaumudi Online
Monday, 14 September 2026 1.37 AM IST

ക്രിക്കറ്റ് ടൂർണമെന്റ്

kdy2-
എന്റെ കച്ചേരിമുക്ക് സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണമെന്റ് കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. സുബൈർ ഉദ്ഘാടനം ചെയ്യുന്നു

കൊടുവള്ളി: എന്റെ കച്ചേരിമുക്ക് ക്രിക്കറ്റ് കൂട്ടായ്മ സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണമെന്റിൽ അഡ്സം ക്രിക്കറ്റ് ക്ലബ് കൊടുവള്ളി ചാമ്പ്യന്മാരായി. ഫൈനലിൽ ഗ്രീൻ സ്റ്റാർ കൊടുവള്ളിയെയാണ് പരാജയപ്പെടുത്തിയത്. കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. സുബൈർ ഉദ്ഘാടനം ചെയ്തു. എന്റെ കച്ചേരിമുക്ക് ട്രഷറർ കെ.കെ. ശാഹുൽ അദ്ധ്യക്ഷത വഹിച്ചു. മുജീബ് മൂത്താട്ട് മുഖ്യാതിഥിയായി. വിജയികൾക്കുള്ള സമ്മാനങ്ങൾ പങ്കജാക്ഷൻ വിതരണം ചെയ്തു. വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെ ആദരിച്ചു. ഹൈറുന്നിസ അൻവർ, ജസീറ, സി.എം.സാലി, കെ. നിഷാദ്, സി.പി. സത്യൻ, കെ. ഷമീർ, കെ. കമറുൽ ഹക്കീം, ഫസൽ ഹെവൻലി എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL