SignIn
Kerala Kaumudi Online
Monday, 14 September 2026 1.37 AM IST

അവബോധ പരിപാടിയും യോഗവും

yogam
പരിപാടി നഗരസഭ ചെയർപേഴ്സൺ കെ.പി. ചാന്ദ്നി ഉദ്ഘാടനം ചെയ്യുന്നു

മുക്കം: നഗരസഭയെ പരിപൂർണമായി മാലിന്യമുക്തമാക്കുന്നതിനും സൗന്ദര്യവത്‌കരിക്കുന്നതിനുമുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി വ്യാപാരി വ്യവസായികളുടെ യോഗവും അവബോധ പരിപാടിയും മുക്കം വ്യാപാര ഭവനിൽ നടന്നു. നഗരസഭ ചെയർപേഴ്സൺ അഡ്വ. കെ.പി. ചാന്ദ്നി പരിപാടി ഉദ്ഘാടനം ചെയ്തു. ഹെൽത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ റാഷിദ് കുന്നത്ത് അദ്ധ്യക്ഷത വഹിച്ചു.

ശുചിത്വ ബോധവത്‌കരണവുമായി ബന്ധപ്പെട്ട് ഹെൽത്ത് ഇൻസ്പെക്ടർമാരായ മജീദ്, പ്രജിത്ത് എന്നിവർ റിപ്പോർട്ട് അവതരിപ്പിച്ചു. സി.എ. പ്രദീപ് കുമാർ, പി. പ്രേമൻ, സുരേന്ദ്രനാഥ്, ഷെരീഫ് വെണ്ണക്കോട്, ബബിത മനോജ്, ഗിരിജ, ബനൂജ എന്നിവർ പ്രസംഗിച്ചു.

നഗരസഭ സെക്രട്ടറി കൃഷ്ണഗോപാൽ സ്വാഗതവും എച്ച്.ഐ. രാജേഷ് നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL