SignIn
Kerala Kaumudi Online
Monday, 14 September 2026 1.37 AM IST

എം.എൽ.എ സന്ദർശിച്ചു

sandarshanam
തകർന്ന റോഡ് സന്ദർശിക്കുന്ന എംഎൽഎ,വാർഡ് കൗൺസിലർ മുതലായവർ

മുക്കം: നഗരസഭയിലെ കുറ്റിപ്പാല - പമ്പ് ഹൗസ് - മാമ്പൊയിൽ റോഡിൽ സി.കെ കാസിം എം.എൽ.എ സന്ദർശനം നടത്തി.

എല്ലാവർക്കും ശുദ്ധജലമെത്തിക്കുക എന്ന ലക്ഷ്യത്തോടെയാരംഭിച്ച അമൃത് - 2 പദ്ധതിയുടെ ഭാഗമായി റോഡ് വെട്ടിപ്പൊളിച്ചതോടെ സുരക്ഷിതമായ യാത്രാമാർഗമില്ലാതെ നൂറിലധികം കുടുംബങ്ങൾ ദുരിതമനുഭവിക്കുന്ന പ്രദേശമാണിത്. കൊയിലാണ്ടി - എടവണ്ണ സംസ്ഥാന പാതയുമായി ബന്ധിപ്പിക്കുന്ന റോഡായതിനാൽ മെയിൻ റോഡിൽ എന്തെങ്കിലും തരത്തിൽ ഗതാഗത തടസ്സമുണ്ടായാൽ യാത്രക്കാർ ബൈപ്പാസായി ഉപയോഗിക്കുന്ന റോഡുകൂടിയാണിത്. എം.എൽ.എക്കൊപ്പം വാർഡ് കൗൺസിലർ സുഹറ വഹാബ്, യു.ഡി.എഫ് നേതാക്കളായ ഒ.കെ ബൈജു, ലെറിൻ റാഹത്ത് തുടങ്ങിയവരും ഉണ്ടായിരുന്നു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL