മുക്കം: പ്രതിപക്ഷ നേതാവ് പിണറായി വിജയനെയും നേതാക്കളെയും കള്ള കേസ് ചുമത്തി ജയിലിൽ അടയ്ക്കാനുള്ള ഇഡിയുടേയും യു.ഡി.എഫ് സർക്കാരിന്റെയും നീക്കത്തിനെതിരെ മുക്കത്ത് വ്യാപക പ്രതിഷേധം.
സി.പി.എം തിരുവമ്പാടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുക്കത്ത് പ്രതിഷേധ പ്രകടനവും തെരുവുയോഗവും നടത്തി. മത്തായി ചാക്കോ സ്മാരക മന്ദിര പരിസരത്തുനിന്നുമാരംഭിച്ച പ്രകടനം നഗരം ചുറ്റി ബസ് സ്റ്റാൻ്റ് പരിസരത്ത് സമാപിച്ചു. പ്രതിഷേധയോഗം ജില്ലാ സെക്രട്ടറിയറ്റ് അംഗം ടി. വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. വി.കെ വിനോദ് അദ്ധ്യക്ഷനായി. കെ ടി ശ്രീധരൻ, കെ.പി ചാന്ദ്നി, സി.എ പ്രദീപ് കുമാർ, പി.ടി ബാബു, കെ.ടി ബിനു പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |