മേപ്പയ്യൂർ: കേരള സംസ്ഥാന കൃഷിവകുപ്പിന്റെ വികസന പദ്ധതിയായ ഫാം പ്ലാൻ ഡെവലപ്മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി എവർഗ്രീൻ കർഷക സഹകരണ ഉത്പാദക സംഘത്തിന്റെ വിപണ കേന്ദ്രം14 ന് രാവിലെ 8.30 ന് കൃഷിമന്ത്രി അഡ്വ: ടി സിദ്ദീഖ് മേപ്പയ്യൂരിൽ ഉദ്ഘാടനം ചെയ്യും. വടകര-മേലടി ബ്ലോക്ക് പഞ്ചായത്തുകളുടെ കീഴിൽ വരുന്ന ഗ്രാമപഞ്ചായത്തുകളിലെയും വടകര- പയ്യോളി മുൻസിപ്പാലിറ്റികളിലെയും കർഷകരുടെ ഉത്പന്നങ്ങളും ഫലവൃക്ഷത്തൈകളും വിപണന കേന്ദ്രത്തിൽ ലഭ്യമാകും. വാർത്താസമ്മേളനത്തിൽ ടി നിബിത, ആർ.എ അപർണ, വി സുനിൽ, വി.പി ജാഫർ, എൻ ലിജീഷ്, ഷബീർ ജന്നത്ത്, മുജീബ് കോമത്ത്, ഡോണ കരിപ്പാളി എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |